HOME
DETAILS

മഹല്ല് ശാക്തീകരണത്തിന് പുത്തന്‍ പദ്ധതികളുമായി പറളിക്കുന്ന്

  
backup
December 01 2018 | 04:12 AM

%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%b6%e0%b4%be%e0%b4%95%e0%b5%8d%e0%b4%a4%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-2

കമ്പളക്കാട്: മഹല്ല് ശാക്തീകരണത്തിന് പുത്തന്‍ പദ്ധതികളൊരുക്കി പറളിക്കുന്ന് മഹല്ല്.
മഹല്ലിന്റെ കീഴില്‍ സ്വന്തമായൊരു സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചാണ് മഹല്ല് ശാക്തീകരണ രംഗത്ത് പുതുവഴികള്‍ തേടി പറളിക്കുന്ന് മാതൃകയാവുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ശാക്തീകരണ സംരംഭങ്ങള്‍ രൂപപ്പെടുത്തി വരുന്ന ഈ കൊച്ചു മഹല്ലില്‍ 292 വീടുകളാണുള്ളത്.
സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കൂട്ടായ്മയാണ് ബാബു റഹ്മ. ഇതിന്റെ കീഴിലാണ് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്. മൊത്തം കുടുംബങ്ങള്‍ക്കും ഷെയര്‍ നല്‍കി ജനകീയ പങ്കാളിത്തത്തോടെയാണ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഒരുകുടുംബത്തിന് രണ്ട് ഷെയറുകള്‍ എടുക്കാം. ഒരു ഷെയറിന് 1500രൂപ. സൂപ്പര്‍ മാര്‍ക്കറ്റ് മൂലം നിലവിലെ കച്ചവടക്കാര്‍ക്കുണ്ടാവുന്ന പ്രയാസം മുന്‍കൂട്ടി കണ്ട് ചെറുകിട കച്ചവടക്കാര്‍ക്ക് 10വരെയും, വന്‍കിട കച്ചവടക്കാര്‍ക്ക് 30വരെയും ഷെയര്‍ നല്‍കുന്നുണ്ട്. റഹ്മക്ക് 300 ഷെയര്‍. ലാഭത്തില്‍ പകുതി മഹല്ലിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്. അഞ്ചു ശതമാനം മഹല്ല് കമ്മിറ്റിക്ക്, 45ശതമാനം ഷെയര്‍ ഹോള്‍ഡേഴ്‌സിന്. വനിതാ ശാക്തീകരണത്തിലും ഏറെ മുന്നിലാണീ മഹല്ല്. 13 അയല്‍ക്കൂട്ടങ്ങളുണ്ടാക്കിയാണ് പ്രവര്‍ത്തനങ്ങള്‍. നിക്ഷേപ സമാഹരണത്തില്‍ 15 ലക്ഷംകവിഞ്ഞു. 13 ലക്ഷം പലിശരഹിത ലോണ്‍ നല്‍കി. നിക്ഷേപ സമാഹരണം നടത്തി. ജൈവകൃഷി, പച്ചക്കറി, വാഴക്കൃഷി എന്നിവയിലും ശ്രദ്ധയൂന്നുകയാണ്.
പൂര്‍ണമായും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടെ കീഴില്‍ നിലകൊള്ളുന്ന മഹല്ല് ജമാഅത്ത് സുന്നീ മഹല്ല് ഫെഡറേഷനിലും രജിസ്റ്റര്‍ ചെയ്ത് മേല്‍ഘടകത്തിന്റെ നിര്‍ദേശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. സമസ്തയുടെ പോഷക ഘടകങ്ങളായ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നിവയും ഇവിടെ സജീവമാണ്. ഇടക്കിടെ നേതൃ പരിശീലന ക്യാംപുകളും കുടുംബ സംഗമങ്ങളും മെഡിക്കല്‍ ക്യാംപും ആരോഗ്യ-വിദ്യാഭ്യാസ ബോധവല്‍കരണ ക്ലാസുകളുമൊക്കെ സംഘടിപ്പിച്ച് മഹല്ല് ജമാഅത്ത് കമ്മിറ്റി ജനങ്ങളുടെ കൂടെ തന്നെയുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍, കൈത്തൊഴിലുകള്‍, പി.എസ്.സി കോച്ചിങ്, കാറ്ററിങ് യൂണിറ്റ് തുടങ്ങി നിരവധി അനുകരണീയ പ്രവര്‍ത്തനങ്ങള്‍ മഹല്ല് കമ്മിറ്റിയുടെ കീഴില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ബാബു റഹ്മ റിലീഫ് സെല്ലിന്റെ കീഴില്‍ രോഗികള്‍ക്ക് സഹായം, അഗതികള്‍ക്ക് സഹായം, പെന്‍ഷന്‍ പദ്ധതി, ഇസ്‌ലാമിക് ബാങ്കിങ് സിസ്റ്റം, വിവാഹ ലോണ്‍, സംരംഭങ്ങള്‍ക്ക് ലോണ്‍, വീല്‍ചെയര്‍, വാട്ടര്‍ബെഡ്, പ്രീമാരിറ്റല്‍ കൗണ്‍സിലിങ് എന്നിവയും നടപ്പിലാക്കി വരുന്നുണ്ട്.
വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, ഭവനപദ്ധതി, പുകരഹിതഗ്രാമം, പ്ലാസ്റ്റിക് രഹിത ഗ്രാമം, വ്യവഹാര രഹിത ഗ്രാമം, വളണ്ടിയര്‍ വിങ്, ഫലവൃക്ഷ ഗ്രാമം, വിദ്യാഭ്യാസ ലോണ്‍, വാര്‍ധക്യ പെന്‍ഷന്‍, തണല്‍ വീട്, സംരംഭ ഗ്രാമം പദ്ധതി, ഇന്‍ഫര്‍മേഷന്‍ ഹബ്, മഹല്ല് മൊബൈല്‍ ആപ്പ് തുടങ്ങിയവയൊക്കെ മഹല്ലിന്റെയും ബാബു റഹ്മയുടെയും ഭാവി പദ്ധതികളാണ്. മഹല്ല് ജമാഅത്ത് മനസുവെച്ചാല്‍ പ്രദേശത്തെ ജനങ്ങളുടെ മുഴുവന്‍ കാര്യങ്ങളിലും ഇടപെട്ട് എങ്ങിനെയൊക്കെ ശാക്തീകരണം ഉണ്ടാക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പറളിക്കുന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  3 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  3 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വേഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  3 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  3 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  3 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  3 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  3 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  3 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago