കേരളം പരുങ്ങലില്‍
മൈസൂരു: ക്യാപ്റ്റന്‍ തിമ്മപ്പയ്യ സ്മാരക ചതുര്‍ദിന പോരാട്ടത്തില്‍ ഗുജറാത്തിനെതിരേ കേരളം പരുങ്ങുന്നു. ഒന്നാം ഇന്നിങ്സില്‍ ഗുജറാത്തിനെ 311 റണ്‍സില്‍ പുറത്താക്കാന്‍ കേരളത്തിന് കഴിഞ്ഞെങ്കിലും ഒന്നാം ഇന്നിങ്സ് തുടങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റുകള്‍ മാത്രം ശേഷിക്കേ ഗുജറാത്തിന്റെ സ്കോറിനൊപ്പമെത്താന്‍ കേരളത്തിന് 115 റണ്‍സ് കൂടി വേണം. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന് പുറത്താകാതെ 65 റണ്‍സുമായി ക്രീസിലുണ്ട്. രോഹന് കുന്നുമല് (32), ആക്ഷയ് ചന്ദ്രന് (27) എന്നിവരും പിടിച്ചുനിന്നു. മറ്റ് താരങ്ങള്‍ക്കൊന്നും മികവിലേക്കുയരാന്‍ സാധിച്ചില്ല.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ 311ല്‍ ഒതുക്കിയത് അഞ്ച് വിക്കറ്റ് നേടിയ നിതീഷിന്റെ മികച്ച ബൗളിങാണ്. അക്ഷയ് ചന്ദ്രന്, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജലജ് സക്സേന ഒരു വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ മന്‍പ്രീത് ജുനേജയാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. ചിന്ദന്‍ ഗജ (62), ചിരാഗ് ഗാന്ധി (51) എന്നിവരും തിളങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."