വീണ്ടും റെക്കോര്‍ഡുകള്‍ വഴി മാറ്റി കോഹ്ലി
കഴിഞ്ഞ ഏഴ് ഇന്നിങ്സുകളിലായി ബാറ്റിങില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലി സെഞ്ച്വറിയുമായി തിരിച്ചെത്തി. 17ാം ടെസ്റ്റ് സെഞ്ച്വറി പിന്നിട്ട നായകന് ചില റെക്കോര്‍ഡുകളും സ്വന്തമാക്കി. നായകനെന്ന നിലയില്‍ പത്ത് സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ കോഹ്ലി ഇനി രണ്ടാം സ്ഥാനത്ത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് 11 സെഞ്ച്വറികള്‍ നേടിയ ഗവാസ്കറാണ് കോഹ്ലിക്ക് മുന്നിലുള്ളത്. മുഹമ്മദ് അസ്ഹറുദ്ദീനെ പിന്തള്ളിയാണ് നേട്ടത്തില്‍ കോഹ്ലി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്.
ക്രിക്കറ്റിലെ മൂന്ന് വിഭാഗങ്ങളിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ലോകത്തിലെ ഏക താരമായി കോഹ്ലി മാറി. ഗാല്ലെയില്‍ രണ്ടാമിന്നിങ്സ് ബാറ്റിങിനിറങ്ങുമ്പോള്‍ കോഹ്ലിയുടെ ശരാശരി 49.41 ആയിരുന്നു. അത് 50.03 ആയി ഉയര്‍ന്നു. ഏകദിനത്തില്‍ 54.68ഉം ടി20യില്‍ 52.96മാണ് ശരാശരി.
ടെസ്റ്റ് മത്സരങ്ങളില്‍ വിദേശ രാജ്യത്ത് ഏറ്റവും വേഗതയില്‍ 1000 റണ്‍സ് പിന്നിടുന്ന ഇന്ത്യ ക്യാപ്റ്റനായും കോഹ്ലി മാറി. ഇക്കാര്യത്തില്‍ മറികടന്നത് ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കറെ. വിദേശത്ത് 19 ഇന്നിങ്സുകള്‍ കളിച്ചാണ് സച്ചിന് 1000 റണ്‍സ് തികച്ചതെങ്കില്‍ കോഹ്ലിക്ക് 17 ഇന്നിങ്സുകളേ വേണ്ടി വന്നുള്ളു. സച്ചിന്റെ മറ്റൊരു റെക്കോര്‍ഡും കോഹ്ലി തിരുത്തി. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ വിദേശ രാജ്യത്ത് ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് വഴി മാറ്റിയത്. സച്ചിന് അഞ്ചെണ്ണം നേടിയപ്പോള്‍ കോഹ്ലി ആറെണ്ണം തികച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."