HOME
DETAILS

ഷഹലയ്ക്ക് നല്‍കാന്‍ ആന്റിവെനം ഉണ്ടായിരുന്നു; ഡോക്ടറുടെ വാദം പൊളിച്ച് കളക്ടറും ഡി.എം.ഒയും

  
backup
November 24 2019 | 05:11 AM

wayanad-dmo-and-district-collector-says-taluk-hospital

ബത്തേരി: ബത്തേരി സ്‌കൂള്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ വാദം തള്ളി ജില്ലാ മെഡിക്കല്‍ ഓഫീസറും കളക്ടറും. ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം പ്രതിവിഷം( ആന്റിവെനം) ആവശ്യത്തിനുണ്ടെന്ന് കളക്ടര്‍ ഡോ. അദീല അബ്ദുള്ള വ്യക്തമാക്കി.

ആന്റിവെനം സ്‌റ്റോക്കുണ്ടായിട്ടും നല്‍കിയില്ലെന്ന കാരണത്താല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജിസ മെറിന്‍ ജോയിയ്‌ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തിരുന്നു. എന്നാല്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് മരുന്ന് സ്്‌റോക്കില്ലെന്നാണ് ഡോക്ടര്‍ ജിസ മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടാതെ ആന്റിവെനം നല്‍കിയാല്‍ കുട്ടി ഗുരുതരാവസ്ഥയിലാകുന്ന സാഹചര്യമുണ്ടായാല്‍ നേരിടാനുള്ള വെന്റിലേറ്റര്‍ സൗകര്യം ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.

എന്നാല്‍ ഈ രണ്ട് വാദങ്ങളും തെറ്റാണെന്നാണ് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള പറയുന്നത്. ഷെഹ്ലയെ എത്തിക്കുമ്പോള്‍ താലൂക്ക്ആശുപത്രിയില്‍ 25 ഡോസ് ആന്റിവെനം ഉണ്ടായിരുന്നുവെന്നുവെന്ന് ഡിഎംഓ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന ഒരാള്‍ക്ക് പോലും ആവശ്യമായി വരുന്ന പ്രതിവിഷം 10 ഡോസ് മാത്രമാണ്. കൂടുതല്‍ ആവശ്യമായി വന്നിരുന്നെങ്കില്‍ ജില്ലാ ആശുപത്രിയില്‍ നിന്നോ ജില്ലയിലെ മറ്റു പ്രധാന ആശുപത്രികളില്‍ നിന്നോ എത്തിക്കാന്‍ ആകുമായിരുന്നുവെന്നും ഡി.എംഒ ഡോ. രേണുക പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago