HOME
DETAILS
MAL
ഇന്ന് വാദം കേള്‍ക്കരുതെന്ന് ബി.ജെ.പി- ആവശ്യം നിരസിച്ച് സുപ്രിം കോടതി; വാദം കേള്‍ക്കല്‍ തുടങ്ങി live
backup
November 24 2019 | 06:11 AM
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്ന ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഹരജിയില്‍ വാദംകേള്‍ക്കല്‍ തുടങ്ങി. ശിവസേനക്കു വേണ്ടി ആദ്യം വാദം തുടങ്ങിയ കപില്‍ സിബല്‍ ഞായറാഴ്ച ബുദ്ധിമുട്ടിച്ചതിന് ക്ഷമചോദിച്ചു കൊണ്ടാണ് വാദം ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ പ്രിഥ്വി രാജ് ചവാനും രണ്‍ദീപ് സുര്‍ജേവാലയും കോടതിയില്‍ ഹാജരായിട്ടുണ്ട്.
- ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്ന് ശിവസേന.
- പ്രതിപക്ഷത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍സമയം നല്‍കിയില്ല.
- സര്‍ക്കാര്‍ ഇന്നു തന്നെ ഭൂരിപക്ഷം തെളിയിക്കണം.
- മഹാരാഷ്ട്രയില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയെന്ന് ഫഡ്നാവിസിനോട്
- 24മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് തേടാന്‍ നിര്‍ദേശിക്കണം
- ഗവര്‍ണര്‍ മറ്റു ചിലരുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കപില്‍ സിബല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."