HOME
DETAILS
MAL
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി
backup
July 30 2017 | 03:07 AM
അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി.
സുനി പുറത്തുവരുന്നത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന് ദിലീപുമായി ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കുമെന്നും കക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ഈ കേസില്‍ തുടര്‍നടപടികള്‍ പൊലിസിന്റെ ആവശ്യപ്രകാരം അടച്ച കോടതിയില്‍ നടത്താന്‍ കോടതി തീരുമാനിച്ചിരുന്നു.
സുനിക്ക് വേണ്ടി അഭിഭാഷകന് അഡ്വ. ബി.എ ആളൂരാണ് ഹാജരായത്. പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നിന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."