HOME
DETAILS
MAL
കോവളം കൊട്ടാരം: സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്ന് കാനം
backup
July 30 2017 | 03:07 AM
ആലപ്പുഴ: കോവളം കൊട്ടാരം ആര്‍.പി ഗ്രൂപ്പിന് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ തെറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിക്ക് അനുസൃതമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉടമസ്ഥാവകാശം ഇപ്പോഴും സര്‍ക്കാരിന് തന്നെയാണ്. മന്ത്രി യോഗത്തില്‍ പങ്കെടുത്തില്ലെന്ന കാര്യം പ്രസക്തമല്ല. ജോലി ചെയ്യാതെ കൂലി വാങ്ങുന്ന നിലപാട് സി.പി.ഐ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."