ജി 20 ഉച്ചകോടി അധ്യക്ഷ പദവി സഊദി ഏറ്റെടുത്തു
റിയാദ്: അടുത്ത വര്‍ഷം സഊദിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ അധ്യക്ഷണ് പദവി സഊദി അറേബ്യ ഏറ്റെടുത്തു. ജപ്പാനിലെ നഗോയയില്‍ ചേര്‍ന്ന ജി-20 വിദേശ മന്ത്രിമാരുടെ യോഗത്തിലാണ് അധ്യക്ഷ സ്ഥാനം സഊദി അറേബ്യ ഔദ്യോഗികമായി സ്വീകരിച്ചത്. സഊദി സംഘത്തിന് വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന് ബിന്‍ അബ്ദുല്ലയുടെ നേതൃത്വത്തിലാണ് അധ്യക്ഷ പദവി ഏറ്റെടുത്തത്.
ജി 20 യുടെ പ്രവര്‍ത്തനത്തിനും നേതൃത്വത്തിനും ജപ്പാന് സഊദി അറേബ്യ നന്ദി അറിയിച്ചു. ജി-20 കൂട്ടായ്മക്ക് നേതൃത്വം നല്കി സഊദി മുന്നോട്ടു വെക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ജി-20 അധ്യക്ഷ സ്ഥാനം ആരംഭിക്കുന്ന ഡിസംബര്‍ ആദ്യത്തില്‍ പരസ്യപ്പെടുത്തും. ആഗോള സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിന് അടുത്ത മാസം ആദ്യ വാരത്തില്‍ ജി-20 ധനമന്ത്രിമാര്‍ റിയാദില്‍ യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."