സി.പി.എമ്മും ബി.ജെ.പിയും ആയുധം താഴെവയ്ക്കണം: ലീഗ് മുസ്‌ലിം ലീഗ് സമരസംഗമം ഓഗസ്റ്റ് 12ന്
കോഴിക്കോട്: ഭരണത്തിന്റെ അഹങ്കാരത്തില്‍ അക്രമം അഴിച്ചുവിടുന്ന ബി.ജെ.പിയും സി.പി.എമ്മും ആയുധം താഴെവയ്ക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി.
ജനദ്രോഹത്തില്‍ കേന്ദ്രത്തോട് മത്സരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഓണം, ബക്രീദ് പ്രമാണിച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടണം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം പാലക്കാട്ട് നടത്താനും യോഗം തീരുമാനിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ഓഗസ്റ്റ് 12ന് നിയോജകമണ്ഡലം തലങ്ങളില്‍ സമരസംഗമം സംഘടിപ്പിക്കാനും പ്രവര്‍ത്തകസമിതി തീരുമാനിച്ചു. സംസ്ഥാനത്തെ 140 കേന്ദ്രങ്ങളിലാണ് സമരസംഗമം നടക്കുക.
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ദേശീയ രാഷ്ട്രീയം റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ഭാരവാഹികളായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, പി.എച്ച് അബ്ദുസലാം ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, അഡ്വ.പി.എം.എ സലാം, ടി.എം സലീം, കെ.എസ് ഹംസ, അബ്ദുറഹ്മാന്‍ കല്ലായി, അഡ്വ.യു.എ ലത്തീഫ്, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, എം.എല്‍.എമാര്‍, ജില്ലാ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പോഷകസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതവും ട്രഷറര്‍ പി.കെ.കെ ബാവ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."