ഇന്ന് ലോക എയ്ഡ്സ് ദിനം; ജില്ലാതല ഉദ്ഘാടനം പെരിന്തല്‍മണ്ണയില്‍
പെരിന്തല്‍മണ്ണ: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് പെരിന്തല്‍മണ്ണയില്‍ നടക്കും.
രാവിലെ ഒന്‍പതിന് ട്രാഫിക് ജങ്ഷനില്‍ നിന്നും തുടങ്ങുന്ന സന്ദേശറാലി ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന് ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ജില്ലാ ആശുപത്രി പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനാകും. കലക്ടര്‍ അമിത് മീണ ദിനാചരണ സന്ദേശം നല്‍കും. പെരിന്തല്‍മണ്ണ നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലിം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പരിപാടിയോടനുബന്ധിച്ച് സിഗ്നേച്ചര്‍ കാംപയിന്, കലാപരിപാടികള്‍, എക്സിബിഷന്, കാന്റില്‍ ലൈറ്റിങ് എന്നിവയും സംഘടിപ്പിക്കും. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ 1988 മുതലാണ് ലോക എയ്ഡ്സ് ദിനം ആചരിക്കാന്‍ തുടങ്ങിയത്. ദിനാചരണത്തിന്റെ 30ാംവാര്‍ഷികമാണ് ഈ വര്‍ഷം നടക്കുന്നത്.
1966ല്‍ ആരംഭിച്ച യു.എന്‍ എയ്ഡ്സ് ആണ് ലോക എയ്ഡ്സ് ദിന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള എയ്ഡ്സ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."