ജില്ലയിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ ലാറ്റിനമേരിക്കന്‍ പരിശീലകരെത്തി
മലപ്പുറം: ജില്ലയിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ ലാറ്റിനമേരിക്കന്‍ പരിശീലകരെത്തി. മലപ്പുറം വേക്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമി ഡിസംബര്‍ ആദ്യവാരത്തില്‍ കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ പുതുതായി ആരംഭിക്കുന്ന ഫുട്‌ബോള്‍ പരിശീലനത്തിന് അര്‍ജന്റീനയില്‍ നിന്നുള്ള ഫുട്‌ബോള്‍ പരിശീലകരായ ഫിക്കന്റോ റോഡ്രിഗ്‌സ്, ഹോസെ ചെര്‍മോണ്ട് എന്നിവരാണ് ജില്ലയിലെത്തിയത്. അഞ്ച് വയസു മുതല്‍ 13 വയസു വരെയും 14 വയസു മുതല്‍ 18 വരെയുമുള്ള ബാച്ചിലെ കുട്ടികള്‍ക്കാണ് പരിശീലനം.
രണ്ടു പരിശീലകരുടെയും മുഴുവന്‍ സമയ സേവനം അക്കാദമിയിലെ കുട്ടികള്‍ക്ക് ലഭ്യമാകുമെന്ന് വേക്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വര്‍ഷത്തെ കരാറിലാണു പരിശീലകര്‍ ഇവിടെ എത്തിയിട്ടുള്ളത്. അക്കാദമിയിലേക്കുള്ള പ്രവേശനത്തിനും മറ്റു വിവരങ്ങള്‍ക്കുമായി 7902551515, 7558999989 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ വേക്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമിയുടെ ജേഴ്‌സി പരിശീലകരായ ഫിക്കന്റോ റോഡ്രിഗ്‌സ്, ഹോസെ ചെര്‍മോണ്ട് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ വിദേശ പരിശീലകര്‍ക്കു പുറമെ അക്കാദമി മാനേജിങ് ഡയറക്ടര്‍ അബ്ദുനാസര്‍, പരിശീലകരായ ഷാജിറുദ്ധീന്‍ കോപ്പിലാന്‍, സുല്‍ഫീക്കര്‍അലി ഫര്‍ഹാദ്, മാനേജര്‍ അഭിലാഷ് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."