HOME
DETAILS
MAL
തിരുവനന്തപുരത്തെ മറ്റൊരു കണ്ണൂരാക്കാന്‍ ശ്രമം: കെ. മുരളീധരന്
backup
July 30 2017 | 03:07 AM
കൊച്ചി: തിരുവനന്തപുരത്തെ മറ്റൊരു കണ്ണൂരാക്കാനുള്ള ശ്രമങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയും നടത്തുന്നതെന്ന് കെ. മുരളീധരന് എം.എല്‍.എ. കൊച്ചിയില്‍ ജോര്‍ജ് ഈഡന് അനുസ്മരണപരിപാടിക്ക് എത്തിയതായിരുന്നു അദ്ദേഹം.
സി.പി.എം പ്രാദേശിക നേതാക്കള്‍ നടത്തുന്ന അതിക്രമങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്. ബി.ജെ.പി ഓഫിസ് ആക്രമിച്ച സി.പി.എം കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്ത പാര്‍ട്ടി തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനാണ്. ബി.ജെ.പിക്കെതിരേ ആക്രമണം നടത്തുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. മാര്‍ക്സിസ്റ്റ് വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."