കേന്ദ്ര വൈദ്യുതി വിഹിതത്തിലെ കുറവ് ഭാഗികമായി പുനഃസ്ഥാപിച്ചു
തൊടുപുഴ: ആന്ധ്രയിലെ ഗജുവാക്ക 400 കെ.വി സബ് സ്റ്റേഷനിലുണ്ടായ തകരാറും കല്‍ക്കരി ക്ഷാമവും മൂലമുണ്ടായ കേന്ദ്ര വൈദ്യുതി വിഹിതത്തിലെ കുറവ് ഭാഗികമായി പുനഃസ്ഥാപിച്ചു. ഇതോടെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം കെ.എസ്.ഇ.ബി കുറച്ചു.
51.804 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ പുറത്തുനിന്ന് എത്തിക്കാനായി. മാടക്കത്തറ - അരീക്കോട് 400 കെ.വി ലൈനിലൂടെയാണ് കൂടുതല്‍ വൈദ്യുതി എത്തിച്ചത് (24.8707 ദശലക്ഷം യൂനിറ്റ്). ഇടമണ്‍- തിരുനെല്‍വേലി 220 കെ.വി ലൈനിലൂടെ 13.801 ദശലക്ഷം യൂനിറ്റും ഇടുക്കി- ഉദുമല്‍പേട്ട 220 കെ.വി ലൈനിലൂടെ 2.9448 ദശലക്ഷം യൂനിറ്റും ശബരിഗിരി- തേനി 220 കെ.വി ലൈനിലൂടെ 1.744 ദശലക്ഷം യൂനിറ്റും എത്തിച്ചു.
കൂടുതല്‍ വൈദ്യുതി എത്തിയതോടെ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം 14.3122 ദശലക്ഷം യൂനിറ്റായാണ് കുറച്ചത്. പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം ഇന്നലെ മഴ രേഖപ്പെടുത്തി. 1038.993 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി ഇപ്പോള്‍ അവശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."