വിജയം വീതിച്ചെടുത്തു
മലപ്പുറം: ജില്ലയിലെ നാല് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് വാര്‍ഡുകളില്‍ എല്‍.ഡിഎഫും രണ്ട് വാര്‍ഡുകളില്‍ യു.ഡി.എഫും വിജയം നേടി. വട്ടംകുളം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി കുമാരന്, അമരമ്പലം ഗ്രാമപഞ്ചായത്ത് ഉപ്പുവള്ളിയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അനിത രാജു എന്നിവരും വളാഞ്ചേരി നഗരസഭ മീമ്പാറയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി എ. ഫാത്തിമ നസിയയും കൊണ്ടോട്ടി ബ്ലോക്കിലെ ഐക്കരപ്പടിയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഫൈസല്‍ കൊല്ലോളിയും വിജയിച്ചു.
വട്ടംകുളം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി കുമാരന് 503 വോട്ട് നേടിയാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി സോമാനാഥന്‍ കളരിക്കലിനെ 61 വോട്ടിന് പരാജയപ്പെടുത്തി. അമരമ്പലം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അനിത രാജു 625 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി ബേബി കളരിക്കലിന് 479 വോട്ട് ലഭിച്ചു. ബേബി കളരിക്കലിനെ 146 വോട്ടിനാണ് അനിത രാജു പരാജയപ്പെടുത്തിയത്.
വളാഞ്ചേരി നഗരസഭ മീമ്പാറയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എ. ഫാത്തിമ നസിയ 401 വോട്ട് നേടിയാണ് വിജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥി അസ്മാബി പാറക്കലിനെ 55 വോട്ടിനാണ് പരാജയപ്പെടുത്തിയത്. അസ്മാബി പാറക്കലിന് 346 വോട്ടാണ് ലഭിച്ചത്.
കൊണ്ടോട്ടി ബ്ലോക്കില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഫൈസല്‍ കൊല്ലോളി 3380 വോട്ടിന് വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നജ്മുദ്ദീന് ഓലശ്ശേരിയെ 1354 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."