HOME
DETAILS

മിസോറാം ലോട്ടറിക്കെതിരേ നടപടി തുടങ്ങി

  
backup
July 30 2017 | 03:07 AM

%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%8b%e0%b4%b1%e0%b4%be%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87



പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമം ലംഘിച്ച് വില്‍പന നടത്തുന്ന മിസോറാം ലോട്ടറിക്കെതിരേ സര്‍ക്കാര്‍ നടപടി തുടങ്ങി. മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചു. സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ നടത്തിയതിനു സമാനമായ ചട്ടലംഘനമാണ് മിസോറാം ലോട്ടറി നടത്തിയതെന്ന് കത്തില്‍ പറയുന്നു.
മിസോറാം ലോട്ടറിയുടെ നിയമവിരുദ്ധ വില്‍പന അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മിസോറാം ലോട്ടറിയുടെ കഞ്ചിക്കോട്ടെ ഗോഡൗണില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ അഞ്ചു കോടിയുടെ ടിക്കറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലോട്ടറി വിതരണക്കാരായ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോട്ടറി വില്‍പന നടത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലിസ് റെയ്ഡ് നടത്തിയത്. എറണാകുളത്തും നിയമവിരുദ്ധ വില്‍പന കണ്ടെത്തി നടപടിയെടുത്തിട്ടുണ്ട്. നിയമവിരുദ്ധ വില്‍പന എവിടെ കണ്ടാലും ജി.എസ്.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റുകള്‍ പിടിച്ചെടുക്കാന്‍ പൊലിസിനും നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിയമവിരുദ്ധ വില്‍പന നടത്തരുതെന്ന് ആവശ്യപ്പെട്ട് മിസോറാം സര്‍ക്കാരിന് സംസ്ഥാനം നേരത്തേ കത്തയച്ചിരുന്നു. മിസോറാം സര്‍ക്കാര്‍ അയച്ച കത്ത് ഇന്നലെ സംസ്ഥാന ചീഫ് സെക്രട്ടറിക്കു ലഭിച്ചിട്ടുണ്ട്. കത്തില്‍ സംസ്ഥാനത്തെ വിതരണക്കാര്‍ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണെന്നു പറയുന്നതല്ലാതെ നിയമാനുസൃതം ആവശ്യമായ മറ്റു വിവരങ്ങളൊന്നുമില്ല.
ഈ കത്ത് സ്വീകാര്യമല്ല. സാന്റിയാഗോ മാര്‍ട്ടിന്റേതാണ് ടീസ്റ്റ ഏജന്‍സി. മിസോറാം ലോട്ടറി നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നന്ന് കഴിഞ്ഞ വര്‍ഷത്തെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലുണ്ട്. കേരള സര്‍ക്കാരിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണിത്.
വില്‍പന നടത്താത്ത ടിക്കറ്റ് നമ്പര്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നതടക്കമുള്ള തട്ടിപ്പുകള്‍ നടക്കുന്നതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ലോട്ടറി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മിസോറാം സര്‍ക്കാര്‍ ലോട്ടറി നടത്തിപ്പിനായി ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അടക്കമുള്ള ഏജന്‍സികളുമായി ഉണ്ടാക്കിയ കരാര്‍ നിയമവിരുദ്ധവും ലോട്ടറി ചട്ടങ്ങളുടെ ലംഘനവുമാണെന്നു സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
നിയമപ്രകാരം ലോട്ടറിയുടെ വിറ്റുവരവ് പൂര്‍ണമായും ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് അടയ്ക്കണം. മിസോറാം ഇക്കാലമത്രയും ചെയ്തുകൊണ്ടിരിക്കുന്നത് നിയമവിരുദ്ധമായ മിനിമം ഗാരണ്ടീഡ് റവന്യൂ എന്ന പേരിലുള്ള ചെറിയ തുക ട്രഷറിയില്‍ അടയ്ക്കുന്നതിന് വിതരണക്കാര്‍ക്ക് അനുവാദം നല്‍കുക മാത്രമാണ്.
ഇതുപ്രകാരം 2012- 13 മുതല്‍ 2014- 15 വരെയുള്ള കാലയളവില്‍ 11834.22 കോടി രൂപ അടയ്ക്കണം. ഇതില്‍ 25.45 കോടി മാത്രമാണ് മിനിമം ഗാരണ്ടീഡ് റവന്യൂ എന്ന തരത്തില്‍ ട്രഷറിയില്‍ അടച്ചിട്ടുള്ളത്. ബാക്കി 11808.77 കോടി മറ്റുള്ളവരുടെ കീശയിലെത്തി. ഇത്തരത്തില്‍ നിയമവിരുദ്ധമായ കരാറിന്റെ ഫലമായാണ് ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് മിസോറാം ലോട്ടറിയുടെ വിതരണക്കാരാകുന്നത്.
നേരത്തേ ടീസ്റ്റ ലോട്ടറി ഏജന്‍സിക്കു സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നു. ഇതുപ്രകാരം ലഭിച്ച വിശദീകരണം തൃപ്തികരമല്ല.
കൂടുതല്‍ വിശദീകരണം ആവശ്യമുണ്ട്. നിയമാനുസൃത നടപടികളെല്ലാം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കേരളത്തില്‍ ലോട്ടറി വില്‍പന നടത്താന്‍ അനുവദിക്കൂ. നിലവില്‍ സംസ്ഥാനത്തു വില്‍ക്കുന്ന മിസോറാം ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago