നാട്ടിന്‍പുറങ്ങളില്‍ വിഷരഹിത പച്ചക്കറിയുമായി കര്‍ഷക മിത്ര കൂട്ടായ്മ
അന്തിക്കാട്: നാട്ടിന്‍പുറങ്ങളില്‍ വിഷരഹിത പച്ചക്കറിയുമായി കര്‍ഷക മിത്ര കൂട്ടായ്മ. ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ കര്‍ഷക മിത്ര കൂട്ടായ്മ പ്രവര്‍ത്തകര്‍ കര്‍ഷകരുടെ വീടുകളിലെത്തി വാങ്ങുകയും ചന്തകളില്‍ വില്‍ക്കുകയുമാണ് ചെയ്യുന്നത്.
കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിറ്റഴിക്കുകയും അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് കൂട്ടായ്മയുടെ ലക്ഷ്യം. അന്തിക്കാട്, മണലൂര്‍, താന്ന്യം, ചാഴുര്‍, അരിമ്പൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഷക മിത്ര കൂട്ടായ്മയുടെ നാടന്‍ പച്ചക്കറി ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്.
പടവലം, പയര്‍, വെണ്ട, ചീര, കൂര്‍ക്ക, കൊള്ളി, ചേമ്പ്, കയ്പ, കുക്കുമ്പര്‍, പീച്ചിങ്ങ, വഴുതിന, കുമ്പളം, മത്തന്‍ എന്നിവയാണ് ചന്തകളില്‍ വില്‍ക്കുന്നത്. വിഷരഹിത നാടന്‍ പച്ചക്കറിയായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ അഞ്ച് കര്‍ഷക മിത്ര പ്രവര്‍ത്തകരെയാണു കൃഷി വകുപ്പ് അധികൃതര്‍ നിയമിച്ചിട്ടുള്ളത്. യാത്രാബത്തയടക്കം 10,000 രൂപയാണ് മാസശമ്പളം. എന്നാല്‍ യാത്രാബത്ത ഇതുവരെയും കിട്ടിയിട്ടില്ല. ശമ്പള ഇനത്തില്‍ ലഭിക്കുന്ന 5000 രൂപ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. യാത്രാബത്ത ഉടന്‍ ലഭ്യമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പച്ചക്കറി ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."