HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാര്‍ ദുരിതബാധിതരെ കൊള്ളയടിക്കുന്നു: കാനം രാജേന്ദ്രന്‍
backup
December 01 2018 | 04:12 AM
കൊടുങ്ങല്ലൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ സംസ്ഥാനത്തു നിന്ന് പണം ഈടാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ദുരിതബാധിതരെ കൊള്ളയടിക്കുകയാണെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.
സി. അച്യുതമേനോന്‍ ഭവന പദ്ധതിയുടെ ഭാഗമായി സി.പി.ഐ കൈപ്പമംഗലം മണ്ഡലം കമ്മിറ്റി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമത്തിന്റെ വഴിയാണു സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് അധ്യക്ഷനായി. ഇ.ടി ടൈസണ്‍ എം.എല്‍.എ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രന്‍, കെ.ജി ശിവാനന്ദന്‍, പി.വി മോഹനന്‍, ടി.പി രഘുനാഥ്, കെ.എസ് ജയ, അഡ്വ.എ.ഡി സുദര്‍ശനന്‍, എം.എ അനില്‍കുമാര്‍, സി.എന്‍ സതീഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."