HOME
DETAILS
MAL
കഴിച്ച കാബേജിനൊപ്പം പാമ്പും; മാതാവും മകളും ആശുപത്രിയില്‍
backup
July 30 2017 | 03:07 AM
ഇന്‍ഡോര്‍: കാബേജിനൊപ്പം പാമ്പിന്കുഞ്ഞിനേയും ഭക്ഷിച്ചുപോയ അമ്മയും മകളും ആശുപത്രിയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. അഫ്സാന് ഇമാം, മകള്‍ അംന എന്നിവരാണ് കാബേജിനൊപ്പം പാമ്പിന് കുഞ്ഞിനേയും കഴിച്ചത്. കാബേജ് കഴിച്ചപ്പോള്‍ തന്നെ കയ്പ് രുചി അനുഭവപ്പെട്ടു. ഉടന്‍തന്നെ അഫ്സാന് ഛര്‍ദ്ദിക്കാന്‍ തുടങ്ങി.
പിന്നാലെ മകള്‍ക്കും അസ്വസ്ഥത തുടങ്ങി. തുടര്‍ന്ന് പാകം ചെയ്ത കാബേജ് പരിശോധിച്ചപ്പോഴാണ് പാമ്പിന് കുഞ്ഞിന്റെ ഭാഗങ്ങള്‍ കണ്ടത്.
ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ ഇരുവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."