മംഗലംഡാം ടൗണ്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഒരു കംഫര്‍ട്ട് സ്റ്റേഷനില്ല
മംഗലംഡാം: മലയോര കുടിയേറ്റ മേഖലയും ടൂറിസ്റ്റ് കേന്ദ്രവുമായ മംഗലംഡാം ടൗണില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കംഫര്‍ട്ട് സ്റ്റേഷന് വേണമെന്ന ആവശ്യം ശക്തമാകുന്നു.
കോഴിക്കോട്, പാലാ തുടങ്ങിയ വിദൂര സര്‍വിസുകളടക്കം, കെ.എസ്.ആര്.ടി.സിയും പ്രൈവറ്റുമായി 30 ഓളം ബസുകള്‍ ദിനേ 70ല്‍ പരം സര്‍വിസുകള്‍ നടത്തുന്നു.
250ല്‍ പരം ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകളടക്കം 10 ഓളം ധനകാര്യ സ്ഥാപനങ്ങള്‍, അക്ഷയ സെന്റര്‍, വില്ലേജ് ഓഫിസ്, പൊലിസ് സ്റ്റേഷന്, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, ആശുപത്രി, റേഷന്‍കടകള്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കായി കിലോമീറ്ററുകള്‍ താണ്ടി ടൗണില്‍ വരുന്ന ജനങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍, തങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ഇവിടെ നിത്യസംഭവമാണ്.
മംഗലംഡാമില്‍ ബസ്സ്റ്റാന്റിനുവേണ്ടി ഫണ്ട് വിലയിരുത്തിയിട്ടുണ്ടെന്നും സ്ഥലം എറ്റെടുക്കാന്‍ പോവുകയാണെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ വന്നെങ്കിലും ബസ്സ്റ്റാന്റും യാഥാര്‍ഥ്യമായില്ല.
വിവിധ ഘട്ടങ്ങളിലായി ടൂറിസം പദ്ധതിക്കായി കോടികള്‍ അനുവദിക്കുകയും മന്ത്രിമാര്‍ വന്ന് ഉദ്ഘാടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒച്ചിന്റെ വേഗതയിലാണ്. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കിയാല്‍ പാലക്കാട് ജില്ലാ ടൂറിസം മേഖലയിലെ മുന്‍ നിരയിലേക്ക് മംഗലംഡാം ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."