പപ്പടപ്പടിയിലെ സോളാര്‍ പാനല്‍ പഴയപടി തന്നെ
കൊപ്പം: ചുണ്ടംപറ്റ പപ്പടപ്പടി സെന്ററില്‍ തൂങ്ങിയാടുന്ന സോളാര്‍ പാനല്‍ പൊതുജനത്തിന് ഭീഷണിമാവുന്നു.
രണ്ട് മാസത്തോളമായി ഇതേ അവസ്ഥയാണ്. 400 മീറ്റര്‍ അപ്പുറത്തുള്ള ചുണ്ടംപറ്റ സ്കൂളിലേക്ക് നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ ഈ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. നമസ്കാരപ്പള്ളിയും തൊട്ടടുത്തുണ്ട്. തൂങ്ങിയാടുന്നതിനാല്‍ സൂര്യ രശ്മി നേരിട്ട് പാനലില്‍ പതിക്കാത്തതിനാല്‍ അല്പ സമയം മാത്രമാണ് ഇതിലെ വെളിച്ചം ലഭ്യമാവുന്നത്.
ബന്ധപ്പെട്ടവരോട് പറഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
സഹികെട്ട നാട്ടുകാര്‍ കൊപ്പം പൊലിസിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഇത് സ്ഥാപിച്ച കോണ്‍ട്രാക്ടര്‍ക്ക് അറ്റകുറ്റപണി നടത്താന്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ പറയുന്നു.
എന്നാല്‍ ഈ കോണ്‍ട്രാക്ടറുടെ സമീപനം നിരുത്തരവാദപരമാണെന്നും ഇതിനുമുമ്പൊരു ലൈറ്റ് മറ്റൊരു പ്രദേശത്ത് അറ്റകുറ്റപണി നടത്തിയത് ഫലപ്രദമായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."