കോതച്ചിറ ഡിവിഷനിന് ഉപതിരെഞ്ഞടുപ്പ്; മുന്നണികള്‍ക്ക് വോട്ട് ക്ഷാമം
ആനക്കര: തൃത്താല ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കോതച്ചിറ ഡിവിഷനില്‍ നടന്ന ഉപതിരെഞ്ഞടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും വോട്ട് കുറഞ്ഞു.
വിജയിച്ച എല്‍.ഡി.എഫ് സ്ഥാനര്‍ത്ഥിക്ക് ആകെ കിട്ടിയത് 4113 വോട്ടുകളാണ്. എന്നാല്‍, 2015ല്‍ നടന്ന തിരെഞ്ഞടുപ്പില്‍ 4451 വോട്ടുകളാണ് സി.പി.എം നേതൃത്വം നല്കുന്ന എല്‍.ഡി.എഫ് നേടിയത്. ഇപ്പോള്‍ എല്‍.ഡി.എഫിന് 338 വോട്ടുകള്‍ കുറഞ്ഞു.
2015ല്‍ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന യു.ഡി.എഫ് 2448 വോട്ടുകള്‍ നേടിയപ്പോള്‍ ഇപ്പോള്‍ 1707 വോട്ടുകള്‍ നേടി മൂന്നാം സ്ഥനത്തേക്ക് പിന്ന്തളളി. 2015ല്‍ ബി.ജെ.പി 2066 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ 1740 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തും എത്തിയപ്പോള്‍ 326 വോട്ടുകള്‍ കുറഞ്ഞു. എന്നാല്‍ 2015ല്‍ ആകെ വോട്ടുകള്‍ 8965 ആയിരുന്നു ലഭിച്ചത്്. 2018ല്‍ 7560 വോട്ടുകളായി കുറഞ്ഞു. 2015നെ അപേക്ഷിച്ച് 1405 വോട്ടുകളുടെ കുറവ് വന്നിട്ടുണ്ട്.
8965 വോട്ടുകളാണ് കഴിഞ്ഞ തവണ പോള്‍ ചെയ്ത്. ഇത് 7560തായി കുറഞ്ഞതാണ് മൂന്ന് മുന്നണികള്‍ക്കും വോട്ട് കുറയാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."