ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: സി.പി.എമ്മിന് ബന്ധമില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്.എസ്.എസ് പ്രവര്ത്തകന് രാജേഷിന്റെ കൊലപാതകവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്നുണ്ടായ കൊലപാതകം രാഷ്ട്രീയവത്കരിച്ച് നേട്ടമുണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
കൊല്ലപ്പെട്ട രാജേഷും പ്രതി മണിക്കുട്ടനും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. മണിക്കുട്ടന് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പ്രതികളുടെ കുടുംബം ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകളുമായി ബന്ധമുള്ളവരാണ്. ഇത് കാണാതെയാണ് ആക്രമണങ്ങള്‍ സി.പി.എമ്മിന്റെ മേല്‍ കെട്ടിവെച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ബി.ജി.പി-ആര്.എസ്.എസ് നേതൃത്വം ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഹര്‍ത്താലിലൂടെ ക്രമസമാധാനപ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഏതുവിധത്തിലുള്ള ആക്രമണത്തിലേയും പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാന്‍ പൊലിസിനു കഴിഞ്ഞു. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവിന്റെ നിരാഹാരത്തിനെതിരെയും കോടിയേരി ഹര്‍ത്താലായതിനാല്‍ ഉച്ചഭക്ഷണം കിട്ടാത്തതിനാലാണ് അദ്ദേഹം ഉപവാസസമരം നടത്തുന്നതെന്നാണ് കോടിയേരിയുടെ പരിഹാസം. ഇടയ്ക്കൊക്കെ നിരാഹാരം അനുഷ്ഠിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നതായും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."