തീവ്രവാദികളുടെ കത്തിമുനയില്‍ തീരുന്നതല്ല ലീഗ്: ശംസുദ്ദീന്‍ എം.എല്‍.എ
കുറ്റ്യാടി: തീവ്രവാദികളുടെ കത്തിമുനയില്‍ തീര്‍ക്കാന്‍ കഴിയുന്ന പ്രസ്ഥാനമല്ല മുസ്‌ലിം ലീഗ് എന്ന് അഡ്വ: ശംസുദ്ദീന്‍ എം.എല്‍.എ. വേളം പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച നസീറുദ്ദീന്‍ അനുസ്മരണ സമ്മേളനം പുത്തലത്ത് അങ്ങാടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള മുസ്‌ലിംലീഗിനെ കത്തിമുനയില്‍ അവസാനിപ്പിക്കാം എന്ന് കരുതുന്ന ചില നിക്ഷിപ്ത തല്‍പ്പരരെ സമൂഹം തിരിച്ചറിയണമെന്നും ഇത്തരക്കാര്‍ക്കെതിരെ നീതിപീഠം ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.കെ.സി അസീസ് അധ്യക്ഷനായി.
പാറക്കല്‍ അബ്ദുല്ല എം.എല്‍എ, റഹ്മത്തുള്ള ഖാസിമി മുത്തേടം, സംസ്ഥാന യൂത്ത്‌ലീഗ് സെക്രട്ടറി കെ.ടി അബ്ദുറഹിമാന്‍, മുന്നൂല്‍ മമ്മുഹാജി, കെ.സി മുജീബുറഹ്മാന്‍, കെ അഹമ്മദ്ഹാജി, വി അബ്ദുറഹിമാന്‍ മാസ്റ്റര്‍, വി.വി മുഹമ്മദലി, കെ മുഹമ്മദ് സാലി, പി.പി റഷീദ്, ഒ.കെ റിയാസ് , പുത്തൂര്‍ മുഹമ്മദലി, എം.പി ഷാജഹാന്‍, പി.കെ ബഷീര്‍ മാസ്റ്റര്‍, വി.കെ അബ്ദുല്ല, ടി.കെ അബ്ദുല്‍കരീം, ഇ.പി സലീം, ടി.കെ റഫീഖ്, അനസ് കടലാട്ട്, എം.സി മുജീബ്, നൗഷാദ്, സവാദ് പി.പി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."