അധ്യാപികയെ കിണറ്റില്‍ മുക്കിക്കൊന്ന സംഭവം: കുറ്റപത്രം സമര്‍പ്പിച്ചു
ഇരിട്ടി: കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂള്‍ അധ്യാപിക ചരളിലെ എം.പി മേരിയെ ഭര്‍ത്താവും ക്വട്ടേഷന്‍ കൂട്ടാളികളും ചേര്‍ന്ന് കിണറ്റില്‍ മുക്കി കൊലപ്പെടുത്തിയെന്ന കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു.
അറസ്റ്റ് നടത്തി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ ജാമ്യം നല്‍കാതെ കസ്റ്റഡിയില്‍ തന്നെ വിചാരണ നടത്താമെന്ന നിയമ ആനുകൂല്യം ഇരയ്ക്കു വേണ്ടി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘം ഊര്‍ജിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഭവം നടന്നതിന്റെ 85ാംദിവസം കുറ്റപത്രം സമര്‍പ്പിച്ചത്. അന്വോഷണ ഉദ്യോഗസ്ഥനായ കരിക്കോട്ടക്കരി എസ്.ഐ ടോണി ജെ. മറ്റം ആണ് 730 പേജുള്ള കുറ്റപത്രം മട്ടന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിത്.
കസ്റ്റഡിയില്‍ തന്നെ വിചാരണ ചെയ്യണമെന്നുള്ള റിപ്പോര്‍ട്ട് തലശ്ശേരി സെഷന്‍സ് കോടതിയിലും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
കേസന്വേഷണത്തില്‍ മികവു കാണിച്ച പൊലിസ് കുറ്റപത്രവും സമയബന്ധിതമായി നല്കിയതിനാല് പ്രമാദമായ കേസില്‍ അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങാനുള്ള സാഹചര്യവും ഇതോടെ ഇല്ലാതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."