ഹജ്ജ്: അപേക്ഷ 12നകം സമര്‍പ്പിക്കണം
കണ്ണൂര്‍: 2019ല്‍ ഹജ്ജിനു പോകാന്‍ ആഗ്രഹിക്കുന്നവര്‍ 12നകം അപേക്ഷ സമര്‍പ്പിക്കണം. 70 വയസ് തികയുന്നവര്‍ക്ക് നേരിട്ട് അനുമതി ലഭിക്കുന്ന റിസര്‍വേഷന്‍ കാറ്റഗറിയിലും 45 വയസ് തികയുന്ന സ്ത്രീകള്‍ക്ക് മെഹ്‌റമില്ലാതെ കുറഞ്ഞത് നാലു സ്ത്രീകള്‍ക്ക് മാത്രമായി അപേക്ഷിക്കാവുന്ന കാറ്റഗറിയിലും അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളും സൗജന്യ സേവനങ്ങളും നല്‍കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹജ്ജ് ട്രെയിനര്‍മാര്‍ സൗജന്യ ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജീകരിച്ചു. ഓണ്‍ലൈന്‍ വഴിയോ അല്ലാതെയോ സമര്‍പ്പിക്കുന്ന അപേക്ഷകളും അനുബന്ധ രേഖകളും ഒരാള്‍ക്ക് 300 രൂപയെന്ന തോതില്‍ അടച്ച ബാങ്ക് രശീതിയും സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫിസില്‍ 12ന് വൈകിട്ട് മൂന്നിനു മുന്‍പ് ലഭിക്കണം.
ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസര്‍വ് കാറ്റഗറിയില്‍ പെട്ട 70 വയസ് പിന്നിട്ടവരും അവരുടെ സഹായികളുമുള്‍പ്പെടുന്ന അപേക്ഷകര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും സംസ്ഥാന ഹജ്ജ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം.
ജില്ലാ ട്രെയിനര്‍: ഗഫൂര്‍ പുന്നാട് (9446133582), അഡീഷണല്‍ ജില്ലാ ട്രെയിനര്‍ സി.കെ സുബൈര്‍ ഹാജി (ചക്കരക്കല്‍ 9447282674), ഹജ്ജ് ട്രെയിനര്‍മാരായ അസ്‌ലം (മാടായി 9746618617), അബ്ദുല്‍ റഹ്മാന്‍ (മുട്ടം 8086732493), എ.പി മുഹമ്മദ് അലി (മട്ടാമ്പ്രം 8547475162), തളിപ്പറമ്പ എന്‍.എ സിദ്ദീഖ് (9895275769), മുസ്തഫ (9947016094), മുനീര്‍ (9847474422), മുഹമ്മദ് കുഞ്ഞി (9847927051), പി. ഷഫീഖ് (കൂത്തുപറമ്പ് 9544186183), കെ. നഹീം (പാലോട്ട്പള്ളി 9947220304), മൊയ്തൂട്ടി (ഇരിട്ടി 9446240459), ടി.കെ റഫീഖ് (പുന്നാട് 9995104483), കെ. റഫീഖ് (പെരിങ്ങത്തൂര്‍ 9447394361), ബി.ടി മെഹ്ബൂബ് (മാട്ടൂല്‍ 7025072786), ഇ.കെ സൗദ (കതിരൂര്‍ 9447228014), കണ്ണൂര്‍ എം.കെ റഹീസ് (9895072723), റിയാസ് കക്കാട് (9497513882), സിറാജുദ്ദീന്‍ (തലശ്ശേരി 9895183669), ഇസ്മായില്‍ തരല്‍ (ഉളിയില്‍ 9446265471), മുഷ്താഖ് ദാരിമി (കമ്പില്‍ 9747342853), മന്‍സൂര്‍ (ശ്രീകണ്ഠാപുരം 9446378834), ശുഐബ് (ഇരിക്കൂര്‍ 9495536571), പയ്യന്നൂര്‍ പി.വി അബ്ദുല്‍ നാസര്‍ (9895239752), കെ.പി അബ്ദുല്ല (9447953183), കെ. മുനവ്വിര്‍ (കരിമ്പം 9496051736) എന്നിവരുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."