ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെ പിടിച്ചതില്‍ രാജ്നാഥ് സിങ് മതിപ്പ് പ്രകടിപ്പിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് ആര്.എസ്.എസ്. പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളേയും പെട്ടെന്ന് അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മതിപ്പുപ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഈ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ന് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു. അപ്പോഴാണ് പ്രധാനപ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്ത കാര്യം മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആ നിലപാടിലും രാജ്നാഥ് സിങ്ങ് സംതൃപ്തി പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും വ്യക്തമാക്കി. കേരളത്തിലെ ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ആശങ്ക സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. മുഴുവന്‍ പ്രതികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ആഭ്യന്തരമന്ത്രി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."