ഉടന്‍ വിശ്വാസവോട്ടെടുപ്പ് വേണമെന്നും 154 പേരുടെ പിന്തുണയുണ്ടെന്നും ത്രികക്ഷികള്‍ സുപ്രിംകോടതിയില്‍; വാദം പുരോഗമിക്കുന്നു. -Live Updates
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അര്‍ധരാത്രി അട്ടിമറിയിലൂടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരേ ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും നല്‍കിയ ഹരജിയില്‍ കോടതി ഉടന്‍ വിധിപറയും.
ഇന്നു രാവിലെ വാദംകേള്‍ക്കുന്നതിനിടെ ഉടന്‍ വിശ്വാസവോട്ടെടുപ്പ് വേണമെന്നും 154 പേരുടെ പിന്തുണയുണ്ടെന്നും ത്രികക്ഷികള്‍ കോടതിയില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന എന്നിവര്‍ക്ക് വേണ്ടി കപില്‍ സിബലാണ് ഇക്കാര്യം പറഞ്ഞത്.
ഇതില്‍ പ്രഥമദൃഷ്ട്യാ തന്നെ അട്ടിമറി പ്രകടമാണ്. എന്തി ധൃതിയാണ് പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്യാന്‍ മാത്രം ഉള്ളത്. രാവിലെ അഞ്ചുമണിക്കും ഏഴുമണിക്കും ഇടയിലാണ് എല്ലാം സംഭവിച്ചതെന്നും സിബല്‍ ചൂണ്ടിക്കാട്ടി. എത്രയും വേഗം വിശ്വാസവോട്ടെടപ്പ് വേണമെന്ന കാര്യത്തില്‍ സിബല്‍ ഉറച്ചുനിന്നു. അജിത് പവാര്‍ കക്ഷിനേതാവല്ലെന്ന് പറഞ്ഞ സിബല്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കിയുള്ള എന്‍.സി.പിയുടെ കത്ത് കോടതിയില്‍ സമര്‍പ്പിച്ചു.
തര്‍ക്കമുള്ള സ്ഥലത്ത് വിശ്വാസ വോട്ടെടുപ്പ് നടത്തിയ കീഴവഴക്കമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതുവേഗത്തില്‍ നടത്തിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഇന്ന് വാദത്തിനിടെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ബെഞ്ചിലെ ജസ്റ്റിസ് എസ്. ഖന്ന വ്യക്തമാക്കി.
കൃത്യം 10.30 ഓടെ തന്നെ കോടതി നടപടികള്‍ തുടങ്ങി. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിക്ക് കൈമാറി.
സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് ബി.ജെ.പിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. ഭൂരിപക്ഷം സംബന്ധിച്ച് തെളിവായി നല്‍കിയ കത്തുകളുടെ അടിസ്ഥാത്തിലാണ് ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതെന്നും കത്ത് ലഭിച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ട അവശ്യമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. എന്‍സിപിയുടെ 54 എം.എല്‍.എമാരുടെയും പിന്തുണ സംബന്ധിച്ചും താനാണ് പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവെന്നും അജിത് പവാര്‍ ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
അവധിദിനമായ ഇന്നലെ ഹരജികള്‍ പരിഗണിച്ച കോടതി, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ന് രാവിലെ 10.30ന് കോടതിയില്‍ ഹാജരാക്കാന്‍ ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്നിര്‍ക്ക് സുപ്രിംകോടതി നോട്ടിസുമയച്ചു. ഈ രേഖകള്‍ പരിശോധിച്ച ശേഷം 24 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഫഡ്‌നാവിസിനോട് ഉത്തരവിടണമെന്ന ഹരജയിലെ പ്രധാന ആവശ്യം പരിഗണിക്കാമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം, എന്‍.സി.പിയില്‍ നാല് എം.എല്‍.എമാര്‍ കൂടി തിരിച്ചെത്തി. ഇവര്‍ ഡല്‍ഡഹിയില്‍ നിന്ന് മറ്റു എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടല്‍ ഹയാത്തിലെത്തി. എന്‍,സി.പി യുവജനവിഭാഗം നേതാവ് ദീരജ് ശര്‍മയാണ് ഇവരെ മടക്കിക്കൊണ്ടുവന്നത്. മറ്റൊരു എം.എല്‍.എയായ അണ്ണ ബന്‍സോഡെയും തങ്ങളോടൊപ്പം ചേരുമെന്ന് എന്‍.സി.പി അവകാശപ്പെടുന്നു. തങ്ങള്‍ക്ക് 165 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് എന്‍.സി.പി ശിവസേന കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത്. നര്‍ഹരി സിര്‍വാള്‍, ബാബസാഹേബേ പാട്ടീല്‍, ദൊലത്ത് ദറോഡ, അനില്‍ പാട്ടീല്‍ എന്നിവരാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.
Maharashtra Govt. Formation Hearing
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."