HOME
DETAILS
MAL
വനിതാ എം.എല്‍.എമാരെ അധിക്ഷേപിച്ച് സംസാരിച്ചു; ബി.ജെ.പി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍
backup
December 01 2018 | 08:12 AM
കൊല്ലം: വനിതാ എം.എല്‍.എമാരെ അധിക്ഷേപിച്ച് സംസാരിച്ച ബി.ജെ.പി കൊല്ലം ജില്ലാ സെക്രട്ടറി വയക്കല്‍ സോമന് അറസ്റ്റില്‍. എം.എല്‍.എമാരായ അയിഷാ പോറ്റി, വീണാ ജോര്‍ജ്, പ്രതിഭാ ഹരി എന്നിവരെയും മുന്നോക്ക വികസന കോര്പറേഷന് ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയേയും അധിക്ഷേപിച്ച് സംസാരിച്ച കേസിലാണ് നടപടി. അയിഷാ പോറ്റിയുടെ പരാതിയിലാണ് അറസ്റ്റ്.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് നിലയ്ക്കലില്‍ അറസ്റ്റിലായ ദിവസം കൊട്ടാരക്കര നഗരത്തില്‍ നടന്ന ദേശീയപാത ഉപരോധത്തിനിടെയിലെ പ്രസംഗത്തിലാണ് സോമന് വിവാദ പരാമര്‍ശം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."