ഉത്തരകൊറിയന്‍ ഉപദ്വീപിനു മുകളില്‍ യു.എസ് ബോംബര്‍ വിമാനങ്ങള്‍
പ്യോങ്യാങ്: ഉത്തരകൊറിയ പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതിന് തൊട്ടുപിന്നാലെ ഉത്തരകൊറിയന്‍ ഉപദ്വീപിനു മുകളില്‍ ബോംബര്‍ വിമാനങ്ങള്‍ പറത്തി അമേരിക്ക.
യു.എസ് ബി-1 ബി ബോംബറിനൊപ്പം ദക്ഷിണ കൊറിയയുടെ യുദ്ധ വിമാനങ്ങളും, ജപ്പാന് വ്യോമ സേനയും സംയുക്തമായാണ് അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്.
യുഎസ് വ്യോമസേന ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിലക്കുകളും മുന്നറിയിപ്പും അവഗണിച്ചുകൊണ്ട് യുഎസിനെ ഏതാണ്ടു മുഴുവനായും പരിധിയിലാക്കാന്‍ കഴിയുന്ന ഭൂഖണ്ഡാന്തര മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഇത്തരമൊരു ദൗത്യം യു.എസ് നടത്തിയത്.
മേഖലയിലെ സ്ഥിരതയ്ക്കും സമാധാനാന്തരീക്ഷത്തിനും ഉത്തര കൊറിയ ഇപ്പോഴും വലിയ ഭീഷണിയാണു സൃഷ്ടിക്കുന്നതെന്ന് യുഎസ് പസിഫിക് എയര്‍ ഫോഴ്!സ് കമാന്‍ഡര്‍ ജനറല്‍ ടെറന്‍സ് ജെ. ഓങ്ഷൗനെസി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ എന്തിനേയും നേരിടാന്‍ തങ്ങള്‍ സുസജ്ജരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."