നീതിക്കുവേണ്ടി പോരാടി ഇവര്‍
കൊല്ലം: ചെന്നൈ ഐ.ഐ.ടിയില്‍ മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫിനെ കാണാന്‍ ഗൗരി നേഹയുടെ പിതാവ് പ്രസന്നകുമാറെത്തി.
രണ്ടുവര്‍ഷം മുന്‍പ് കൊല്ലം ട്രിനിറ്റിലൈസിയം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ച ഗൗരി നേഹ ഇന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മകളാണ് കൊല്ലത്തിന്. അബ്ദുല്‍ ലത്തീഫിനെപ്പോലെ മകളുടെ മരണത്തില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് പ്രസന്നകുമാര്‍. നേഹയുടെ മരണത്തില്‍ കുറ്റാരോപിതരായ രണ്ടു അധ്യാപികമാര്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയെങ്കിലും കേസ് ഇഴഞ്ഞുനീങ്ങുകയാണ്.
കേരളത്തിലെ കലാലയങ്ങളെ ഞെട്ടിച്ച സംഭവമായിരുന്നു ഗൗരി നേഹയുടെ മരണമെങ്കില്‍ ഫാത്തിമുടെ മരണം ദേശീയതലത്തില്‍ തന്നെ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഫാത്തിമയുടെ മരണവാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞതുമുതല്‍ തന്നെപ്പോലെ വേദന തിന്നുന്ന കുടുംബത്തെ കാണണമെന്ന ആഹ്രത്തിലായിരുന്നു നേഹയുടെ അച്ഛന്‍. എല്ലാ അധ്യാപകരെയും അടച്ചാക്ഷേപിക്കാനില്ലെങ്കിലും അധ്യാപകര്‍ക്കിടയിലും സാത്താന്റെ മനസുള്ളവരുണ്ടെന്ന് പ്രസന്നകുമാര്‍ പറഞ്ഞു. അന്ന് എല്ലാവരും പറഞ്ഞു ഇനിയൊരു നേഹ ഉണ്ടാകരുതെന്ന്. ഇന്ന് എല്ലാവരും പറയുന്നു ഇനിയൊരു ഫാത്തിമ ഉണ്ടാകരുതെന്ന്. ഇതൊരു തുടര്‍ക്കഥയല്ലേയെന്ന് അദ്ദേഹം ചോദിച്ചു.
ഇരുവരും ഏറെനേരം വീട്ടില്‍ സംസാരിച്ചിരുന്നു. ഇടയ്ക്ക് രണ്ടുപേരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. സഹോദരിയെ മറ്റു കുട്ടികള്‍ കളിയാക്കിയതിനെപ്പറ്റി അന്വേഷിക്കാന്‍ ക്ലാസിലെത്തിയതായിരുന്നു ഗൗരി നേഹ.
അതിനുശേഷം ഉച്ചഭഷണം കഴിക്കാന്‍ ചോറ്റുപാത്രം തുറക്കുമ്പോഴാണ് രണ്ടു അധ്യാപികമാര്‍ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ചും മറ്റും കുട്ടി മാനസികപീഡനത്തിന് ഇരയായെന്ന് പിതാവ് പൊലിസില്‍ നല്‍കിയ പരാതിയിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."