HOME
DETAILS
MAL
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് പുതിയ ഉത്തരവുമായി സര്‍ക്കാര്‍
backup
July 30 2017 | 14:07 PM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. ന്യൂനപക്ഷ സീറ്റുകളിലെ പ്രവേശനത്തിന് അതാത് മതമേധാവികളുടെ ശിപാര്‍ശ വേണമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
പുതിയ നിബന്ധന പ്രകാരം മുസ്ലിം മാനേജ്മെന്റ് കോളജുകളിലേക്ക് മതസംഘടനകളോ മഹല്ല് കമ്മിറ്റി തലവനോ ആണ് കത്ത് നല്‍കേണ്ടത്. വിവിധ മുസ്ലിം സംഘടനകളുടെ തലവന്മാരുടെ ശിപാര്‍ശ കത്താണ് ഹാജരാക്കേണ്ടതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള കോളജുകളിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ രൂപതയില്‍ നിന്നോ പുരോഹിതനില്‍ നിന്നോ കത്ത് വേണം.
റവന്യൂ ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം വേണമെന്നും ഉത്തരവിലുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ഉത്തരവ് പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."