HOME
DETAILS
MAL
അഞ്ചു വയസുകാരനെ മാളിലെ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേക്കെറിഞ്ഞു
backup
November 25 2019 | 05:11 AM
വാഷിങ്ടണ്‍: യു.എസിലെ മിനസോട്ടയില്‍ മാളിന്റെ മൂന്നാംനിലയുടെ ബാല്‍ക്കണിയില്‍നിന്ന് അഞ്ചു വയസുകാരനെ പുറത്തേക്കെറിഞ്ഞു. എന്നാല്‍ ബാലന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഏപ്രില്‍ 12നായിരുന്നു സംഭവം.
ഇമ്മാനുവല്‍ അരാന്‍ഡ എന്നയാള്‍ ആരെയെങ്കിലും കൊല്ലണമെന്ന മാനസികാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ബാലനെ കണ്ടത്. ഉടന്‍ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഇയാളെ കോടതി 19 വര്‍ഷത്തെ തടവിനു ശിക്ഷിച്ചിട്ടുണ്ട്.
കൈകാലുകളുടെ എല്ലുകള്‍ പൊട്ടി മാസങ്ങളോളം ഐ.സി.യുവിലായിരുന്ന ലാന്ഡന് എന്ന ബാലന് ഇപ്പോള്‍ നല്ലപോലെ നടക്കാന്‍ സാധിക്കുന്നുണ്ടെന്ന് കുടുംബസുഹൃത്ത് പറഞ്ഞു. ലാന്ഡനുവേണ്ടിയുണ്ടാക്കിയ ഗോഫണ്ട്മി പേജ് വഴി 10 ലക്ഷം ഡോളര്‍ ചികില്‍സക്കായി സമാഹരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."