HOME
DETAILS
MAL
പാവങ്ങാട്-ഉള്ള്യേരി സംസ്ഥാനപാതയില്‍ വെള്ളക്കെട്ട് രൂക്ഷം; നടപടിയില്ലെന്ന്
backup
August 07 2016 | 22:08 PM
x
അത്തോളി: പാവങ്ങാട്-ഉള്ള്യേരി സംസ്ഥാനപാതയില്‍ മഴ പെയ്താല്‍ വെള്ളക്കെട്ട് രൂക്ഷം. കോഴിക്കോട് കോര്‍പറേഷനിലും തലക്കുളത്തൂര്‍, അത്തോളി പഞ്ചായത്തുകളിലും റോഡില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാകുകയാണ്.
റോഡിന്റെ ഇരുവശത്തും ഡ്രൈനേജ് സംവിധാനമില്ലാത്തതിനാലാണു വെള്ളം റോഡില്‍ കെട്ടിക്കിടക്കുന്നത്. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും കാലവര്‍ഷത്തിനു മുന്‍പെ ഡ്രൈനേജ് വൃത്തിയാക്കാത്തതും പ്രശ്നം രൂക്ഷമാക്കി. അത്തോളി മുതല്‍ തലക്കുളത്തൂര്‍ വരെ ഡ്രൈനേജ് സംവിധാനമില്ലാത്തിടങ്ങളില് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നുണ്ട്.
എന്നാല്‍, എരഞ്ഞിക്കല്‍ അയ്യപ്പ ക്ഷേത്രത്തിനു സമീപം, അണ്ടിക്കോട് ബസാര്‍ തുടങ്ങിയ പ്രധാന വെള്ളക്കെട്ടുകളുള്ള സ്ഥലങ്ങള്‍ മാറ്റിനിര്‍ത്തിയാണ് ഡ്രൈനേജ് നിര്‍മാണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."