'ലഹരിക്കെതിരേ നാട്ടൊരുമ'ഓമശ്ശേരി പഞ്ചായത്ത് യൂത്ത്ലീഗ് കാംപയിന് നടത്തുന്നു
ഓമശ്ശേരി: 'ലഹരിക്കെതിരേ നാട്ടൊരുമ' പ്രമേയത്തില്‍ ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ത്രൈമാസ കാംപയിന് സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യദിനത്തില്‍ തുടക്കമാകുന്ന കാംപയിന് നവംബര്‍ 15നു സമാപിക്കും. കാംപയിനിന്റെ ഭാഗമായി യൂനിറ്റ് കണ്‍വന്‍ഷനുകള്‍, നാട്ടുസംഗമങ്ങള്, ഡോക്യുമെന്ററി പ്രദര്‍ശനം, ബോധവല്‍ക്കരണ ക്ലാസുകള്‍, ലഹരിവിരുദ്ധ പ്രതിജ്ഞ, കൊളാഷ് കോര്‍ണറുകള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് പുത്തൂര്‍ ലീഗ് ഓഫിസില്‍ ചേര്‍ന്ന ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നേതൃയോഗം തീരുമാനിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി യൂനുസ് അമ്പലക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സൈനുദ്ദീന്‍ കൊളത്തക്കര അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.കെ റസാഖ് മാസ്റ്റര്‍ സംഘടനാകാര്യങ്ങള്‍ വിശദീകരിച്ചു. റിയാദ് കെ.എം.സി.സി ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഫായിസ് മങ്ങാട്, മുനവര്‍ സാദത്ത് വെളിമണ്ണ, കെ.പി സൈനുദ്ദീന്‍ മാസ്റ്റര്‍ പുത്തൂര്‍, പി.പി ഹുസൈന് മങ്ങാട്, പി. അബ്ദുല്‍ ലത്വീഫ് ആലിന്തറ, സക്കീര്‍ പുറായില്‍, സഹദ് കൈവേലിമുക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."