സുപ്രഭാതം പ്രചാരണ കാംപയിന്‍ താമരശ്ശേരി, മലയമ്മ, മാവൂര്‍, പൂനൂര്‍ റെയ്ഞ്ചുകള്‍ കണ്‍വന്‍ഷന്‍ നടത്തി
താമരശ്ശേരി: സുപ്രഭാതം പ്രചാരണ കാംപയിനിന്റെ ഭാഗമായി താമരശ്ശേരി റെയ്ഞ്ചുതല കണ്‍വന്‍ഷന്‍ സമസ്ത ജില്ലാ സെക്രട്ടറി കെ. അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും സുപ്രഭാതത്തിനു വലിയ പിന്തുണയാണു ലഭിക്കുന്നതെന്നും മൂല്യാധിഷ്ടിത പത്രപ്രവര്‍ത്തനമാണു സുപ്രഭാതം മുറുകെപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താമരശ്ശേരി ഇഖ്‌റഅ് കോളജില്‍ നടന്ന കണ്‍വന്‍ഷനില്‍ കെ.കെ ഷരീഫ് ഹാജി അധ്യക്ഷനായി. സാജിദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. വി.സി മുഹമ്മദ് മുസ്‌ലിയാര്‍ പദ്ധതി വിശദീകരിച്ചു. ഹുസൈന്‍ ഫൈസി റിപ്പണ്‍ പ്രാര്‍ഥന നടത്തി. എം.ടി.എ കരീം ഫൈസി, പി.കെ സലീം, പി.ടി ഷൗക്കത്തലി മുസ്‌ലിയാര്‍, വട്ടക്കണ്ടി മുഹമ്മദ്, പി.കെ ആലിക്കുട്ടി മാസ്റ്റര്‍, അബ്ദുല്ല മുസ്‌ലിയാര്‍, ഉസ്മാന്‍ പി. ചെമ്പ്ര, ബഷീര്‍ ബാഖവി, കെ.കെ ഉമ്മര്‍ കോളിക്കല്‍ സംസാരിച്ചു.
കട്ടാങ്ങല്‍: സുപ്രഭാതം പ്രചാരണ കാംപയിനിന്റെ ഭാഗമായി മലയമ്മ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ അമ്പലക്കണ്ടി താജുദ്ദീന്‍ മദ്‌റസയില്‍ നേതൃസംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് എസ്.വൈ.എസ് പ്രസിഡന്റ് അബു മൗലവി അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സി അഹമ്മദ് ഫൈസി അധ്യക്ഷനായി. അബൂബക്കര്‍ ഫൈസി മലയമ്മ പ്രഭാഷണം നടത്തി.
തടായില്‍ അബു ഹാജിക്ക് കൂപ്പണ്‍ നല്‍കി മലയമ്മ അബൂബക്കര്‍ ഫൈസി കാംപയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ. ഹുസൈന്‍ ബാഖവി, അബൂബക്കര്‍ ഹാജി, ഹുസൈന്‍ കുട്ടി മാസ്റ്റര്‍, നെച്ചൂളി മുഹമ്മദ് ഹാജി, പി.സി യൂസുഫ് ഫൈസി, കെ. മുഹമ്മദ് ബാഖവി, സാജിദ് ഫൈസി പിണങ്ങോട്, സുബൈര്‍ ബാഖവി, മുഹമ്മദ് ദാരിമി, വി.വി അബ്ദുല്ല മൗലവി, വി.പി അബ്ദുല്ല മുസ്‌ലിയാര്‍, വി.സി ഇബ്രാഹീം മുസ്‌ലിയാര്‍, അശ്‌റഫ് ദാരിമി, അസീസ് മുസ്‌ലിയാര്‍ മലയമ്മ പ്രസംഗിച്ചു.
കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംനല്‍കാന്‍ അബു മൗലവി(ചെയര്‍മാന്‍), പി.സി യൂസുഫ് ഫൈസി(ജന. കണ്‍വീനര്‍), സാജിദ് ഫൈസി(വര്‍. കണ്‍വീനര്‍), മലയമ്മ അസീസ് മുസ്‌ലിയാര്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
മാവൂര്‍: റെയ്ഞ്ച് സുപ്രഭാതം കണ്‍വന്‍ഷനും വാര്‍ഷിക ജനറല്‍ബോഡിയും തെങ്ങിലക്കടവ് റിയാദുല്‍ ഉലൂം മദ്‌റസയില്‍ പ്രസിഡന്റ് കെ. മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് ഉമര്‍ ഹുദവി അധ്യക്ഷനായി.
കെ.എ റഷീദ് ഫൈസി, കെ.എം.എ റഹ്മാന്‍, എം.കെ അബൂബക്കര്‍ ബാഖവി, കെ. മൂസ മുസ്‌ലിയാര്‍, അഹമ്മദ്‌കോയ മുസ്‌ലിയാര്‍, ചിറ്റടി അബ്ദുറഹ്മാന്‍ ഹാജി, തെങ്ങിലക്കടവ് മഹല്ല് പ്രസിഡന്റ് പി. അബ്ദുറഹ്മാന്‍ ഹാജി, ഹനീഫ മുസ്‌ലിയാര്‍ മാവൂര്‍ അഹമ്മദ് കോയ മുസ്‌ലിയാര്‍ അരയങ്കോട് സംസാരിച്ചു. സുപ്രഭാതം വാര്‍ഷികാഘോഷവും പ്രചാരണ കാംപയിനും വന്‍ വിജയമാക്കുന്നതിനു വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു.
ഭാരവാഹികള്‍: കെ. മുഹമ്മദ് ബാഖവി(പ്രസിഡന്റ്), അഹമ്മദ് കോയ മുസ്‌ലിയാര്‍ അരയങ്കോട്, കെ.കെ കോയ മുസ്‌ലിയാര്‍(വൈസ് പ്രസിഡന്റ്), കെ.എ റഷീദ് ഫൈസി വെള്ളായിക്കോട്(ജന. സെക്രട്ടറി), അഷ്‌റഫ് ഫൈസി പാണക്കാട്(വര്‍. സെക്രട്ടറി), കെ. മൂസ മുസ്‌ലിയാര്‍, അബ്ദുറഹീം ദാരിമി(ജോ. സെക്രട്ടറി), ചിറ്റടി അബ്ദുറഹ്മാന്‍ ഹാജി(ട്രഷറര്‍), മുഹമ്മദ് ഹനീഫ മുസ്‌ലിയാര്‍(പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍), അഷ്‌റഫ് റഹ്മാനി കല്‍പള്ളി(വൈസ്. ചെയര്‍), അബ്ദുറഊഫ് മുസ്‌ലിയാര്‍(എസ്.കെ.എസ്.ബി.വി ചെയര്‍മാന്‍), യൂനുസ് ഹുദവി ചെറൂപ്പ (വൈസ്. ചെയര്‍), സൈദലവി ആയംകുളം(ജന. കണ്‍), കെ.എം റസാഖ് മുസ്‌ലിയാര്‍(ജോ.കണ്‍).
പൂനൂര്‍: സുപ്രഭാതം പ്രചാരണ കാംപയിനിന്റെ ഭാഗമായി പൂനൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ മഠത്തുംപൊയില്‍ ദാറുല്‍ ഉലൂം മദ്‌റസയില്‍ നേതൃസംഗമം സംഘടിപ്പിച്ചു. അബ്ദുറസ്സാഖ് ദാരിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുസ്സലാം ലത്വീഫി അധ്യക്ഷനായി.
റിയാള് അലി ഹുദവി മുഖ്യപ്രഭാഷണം നടത്തി. മുബശ്ശിര്‍ ഫൈസി, എം.പി ആലിഹാജി, ഇസ്മാഈല്‍ മാസ്റ്റര്‍, കരീം മാസ്റ്റര്‍, അബ്ദുല്‍ ഹക്കീം, റഹീം ഹാജി, ശമ്മാസ് ഹുദവി, സലാം മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."