കൊട്ടപ്പുറം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ക്ലാസുകള്‍ ഹൈടെക് ആക്കും: വിദ്യാഭ്യാസ മന്ത്രി
കൊണ്ടോട്ടി: കൊട്ടപ്പുറം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടുമുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്മുറികള് മുഴുവന്‍ ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.ഇതിനായി മൂന്ന് കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളില്‍ നിര്‍മിച്ച ഹയര്‍ സെക്കന്‍ഡറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലാസ്മുറികള് ഹൈടെക്ക് ആക്കി മാറ്റുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി അയക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനായി. കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ചക്ക് ആവിഷ്കരിച്ച സ്റ്റാര്പദ്ധതിയുടെ ഉദ്ഘാടനവും, മുന്‍ പ്രിന്‍സിപ്പല്‍, പി.ടി.എ പ്രസിഡന്റുമാരെ ആദരിക്കലും ജില്ലാ പഞ്ചായത്ത് അംഗം സെറീന ഹസീബ് നിര്‍വഹിച്ചു.
മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണിഹാജി, ജില്ലാ പഞ്ചായത്ത് അംഗം സറീന ഹസീബ്, കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ് പി.എ നസീറ, പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുനീറ അബ്ദുല്‍ വഹാബ്, ചീരങ്ങന്‍ മുഹമ്മദ്, സി.ബുഷ്റ, എം.സുബൈദ, എ.ഇ.ഒ ആശിഷ്, ടി.കെ മുരളീധരന്, പി.മോയുട്ടി മൗലവി, എന്‍.പ്രമോദ് ദാസ്, എം.എ സുമി, പി.വി നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."