മതിയായ ചികിത്സ ലഭിച്ചില്ല, വയനാട്ടില്‍ ഒരാഴ്ചക്കുള്ളിലെ രണ്ടാമത്തെ മരണം: ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞ് വീണ യുവാവാണ് മൊബൈല്‍ ഐ.സി.യു സംവിധാനമില്ലാത്തതിനെ തുടര്‍ന്ന് മരിച്ചത്
സുല്‍ത്താന്‍ ബത്തേരി: ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞ് വീണ് ഗുരുതരാവസ്ഥയിലായ യുവാവ് മൊബൈല്‍ ഐ.സി.യു സംവിധാനം ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു.
മുട്ടില്‍ മാണ്ടാട് തളിനിക്കുന്നേല് മാര്‍ക്കോസിന്റെയും മേരിയുടെയും മകന് എല്‍സണ്‍ മാര്‍ക്കോസാ(26)ണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളത്തെ ഫുട്ബോള്‍ ടര്‍ഫില്‍ കളിക്കാനെത്തിയതായിരുന്നു എല്‍സണ്‍.
ഇവിടെ കളിക്കിടെ കുഴഞ്ഞുവീണ് എല്സനെ ഉടന്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ യുവാവിന്റെ നില ഗുരുതരമായിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ യുവാവിനെ കൊണ്ടുപോകാന്‍ മൊബൈല്‍ ഐ.സി.യു സൗകര്യമുള്ള ആംബുലന്‍സ് ലഭിച്ചില്ല. ഏതാണ്ട് അപകടം നടന്ന് രണ്ടു മണിക്കൂറോളം കഴിഞ്ഞിട്ടും ആംബുലന്‍സ് ലഭിച്ചില്ല. തുടര്‍ന്നാണ് എല്സണിന്റെ മരണം സംഭവിച്ചത്. വയനാട്ടില്‍ ആകെയുള്ളത് രണ്ട് മൊബൈല്‍ ആംബുലന്‍സുകളാണ്. ഇവ രണ്ടുമുള്ളത് സ്വകാര്യ ആശുപത്രികള്‍ക്ക് കീഴിലുമാണ്. ഇതോടെ മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ വയനാട്ടില്‍ മരണപ്പെട്ട ഒരാഴ്ചക്കുള്ളിലെ രണ്ടാമത്തെ ആളായി എല്‍സണ്‍. സഹോദരങ്ങള്‍: ബിജു, ഷാന്റി, പരേതനായ ജോബി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."