കിനാലൂര്‍ എസ്റ്റേറ്റിലെ സര്‍ക്കാര്‍ ഭൂമിയില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങണം: എ.ഐ.വൈ.എഫ്
താമരശ്ശേരി: കിനാലൂര്‍ എസ്റ്റേറ്റിലെ 20 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങണമെന്ന് എ.ഐ.വൈ.എഫ് കൊടുവള്ളി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കൊടുവള്ളി ടൗണിലെ 35 സെന്റ് റവന്യൂഭൂമി അളന്നുതിട്ടപ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
താമരശ്ശേരി വ്യാപാര ഭവനില്‍ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ആവള അജയ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പി രാഖേഷ്, യു.ജി രമേശ് കുമാര്‍ സമ്മേളനം നിയന്ത്രിച്ചു.
സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം പി.കെ കണ്ണന്‍, ടി.എം പൗലോസ്, കെ.പി വിനൂപ്, സോമന്‍ പിലാതോട്ടം, കെ. സദാനന്ദന്‍, പി.സി തോമസ്, കെ.വി സുരേന്ദ്രന്‍, കെ. ദാമോദരന്‍, സണ്ണി മൈക്കിള്‍, പി.സി സരോജിനി, റസാഖ് മടവൂര്‍, എന്‍.കെ കേശവന്‍, എ.കെ ശ്രീധരന്‍ സംസാരിച്ചു.
ഭാരവാഹികളായി പി.ടി.സി ഗഫൂര്‍( പ്രസിഡന്റ്), എന്‍.വി രഞ്ജിത്ത് (വൈസ് പ്രസിഡന്റ്), യു.ജി രമേശ്കുമാര്‍ (സെക്രട്ടറി), എ.കെ ശ്രീധരന്‍, എം.വി സുഭീഷ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."