പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റ്: മന്ത്രി കടകംപള്ളി
ശബരിമല: ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ അടിസ്ഥാനസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം തെറ്റെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന്റെ അവലോകനയോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെത്തുന്ന ഭക്തരെ താന്‍ സന്ദര്‍ശിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ അടക്കമുള്ള തീര്‍ഥാടകരുമായും സംസാരിച്ചു. നിലവിലെ സൗകര്യങ്ങളില്‍ തൃപ്തരാണെന്നാണ് അവര്‍ അറിയിച്ചത്. ഈ തീര്‍ഥാടനകാലത്ത് ആരും പരാതി ഉന്നയിച്ചിട്ടില്ല. അടിസ്ഥാനസൗകര്യങ്ങള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ തന്നോടൊപ്പം ശബരിമല സന്ദര്‍ശനത്തിനായി പ്രതിപക്ഷനേതാവിനെ ക്ഷണിക്കുന്നു.
പ്രളയംകാരണം വലിയ ദുരിതമാണ് സംസ്ഥാനം അഭിമുഖീകരിക്കേണ്ടിവന്നത്. വലിയ നഷ്ടം എല്ലാവര്‍ക്കുമുണ്ടായി. സര്‍വതും നഷ്ടമായി ആകാശം നോക്കിനില്‍ക്കുന്ന അവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. കേരളത്തെ പുനര്‍നിര്‍മിക്കേണ്ട ഉത്തരവാദിത്തമാണ് എല്ലാവരും ഏറ്റെടുക്കേണ്ടത്. അതിനാവശ്യമായ കാര്യങ്ങളായിരുന്നു നിയമസഭയില്‍ ചര്‍ച്ചചെയ്യേണ്ടിയിരുന്നത്. എന്നാല്‍, പ്രതിപക്ഷം സങ്കുചിത രാഷ്ട്രീയനേട്ടത്തിനായി സഭയെ ഉപയോഗിച്ചെന്നും മന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."