HOME
DETAILS
MAL
സഹായങ്ങള്‍ക്ക് കേന്ദ്രം കൂലി ചോദിക്കുന്നത് നാണക്കേട്: മന്ത്രി
backup
December 01 2018 | 23:12 PM
തൃശൂര്‍: പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ചെയ്യുന്ന സഹായങ്ങള്‍ക്ക് കേന്ദ്രം കൂലി ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കണമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍.
ഹോര്‍ട്ടികോര്‍പ്പിന്റെ ശീതീകരിച്ച പച്ചക്കറി വിപണന കേന്ദ്രം ചാലക്കുടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരുകള്‍ തമ്മില്‍ സഹായങ്ങളുടെ പേരില്‍ പണം ആവശ്യപ്പെടുന്നത് നാണക്കേടാണ്. ഏത് പ്രതിസന്ധിയിലും ജനങ്ങളെ സഹായിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."