ഐ.എസില്‍ ചേക്കേറിയ ഇന്ത്യന്‍ സംഘം അഫ്ഗാന് സേനക്ക് കീഴടങ്ങിയെന്ന്, ഇവരില്‍ കേരളത്തില്‍ നിന്നുള്ളവരുമെന്ന് റിപ്പോര്‍ട്ട്
തൃക്കരിപ്പൂര്‍: ഐ.എസില്‍ ചേക്കേറിയ പത്ത് ഇന്ത്യന്‍ സ്ത്രീകളും കുട്ടികളും അഫ്ഗാന് സേനക്ക് കീഴടങ്ങിയതില്‍ കേരളത്തില്‍ നിന്നടക്കമുളളവരുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സേനയുടെ സഹായത്തോടെ അഫ്ഗാന് സേന അക്രമം കടുപ്പിച്ചതോടെ വിദേശികളടക്കമുളള 900 ഐ.എസുകാര്‍ അഫ്ഗാന് സേനക്ക് കീഴടങ്ങിയതായാണ് നേരത്തെ അഫ്ഗാനിസ്ഥാന് പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിനുശേഷം അച്ചിന് ജില്ലയില്‍ നിന്ന് 22 ഐ.എസുകാര്‍ അഫ്ഗാന് സേനക്ക് കീഴടങ്ങിയതായി വാര്‍ത്ത പുറത്തുവിട്ട ശേഷമാണ് കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ നിന്നും കേരളമടക്കമുള്ള 10 ഇന്ത്യന്‍ സ്ത്രീകളും കുട്ടികളും കീഴടങ്ങിയത്.
തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍ നിന്ന് ഐ.എസിലേക്ക് ചേക്കേറിയ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും കീഴടങ്ങിയവരിലുണ്ടെന്നാണ് വിവരം. തൃക്കരിപ്പൂര്‍, പടന്ന മേഖലകളില്‍ നിന്നുളള നാലോളം ആളുകള്‍ അമേരിക്കന്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചിരുന്നു. അഞ്ച് സ്ത്രീകളും രണ്ടു കുട്ടികളുമുള്‍പ്പെടെ 21 പേരാണ് 2016 മെയ് 25 മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ശ്രീലങ്കയിലേക്ക് ബിസിനസ് ആവശ്യാര്‍ഥം പോകുന്നുവെന്ന് പറഞ്ഞ് വീട് വിട്ടത്.
തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍റാഷിദ്, ഭാര്യ എറണാകുളം വൈറ്റില സ്വദേശിനി ആയിഷ, ഇവരുടെ രണ്ട് വയസുള്ള പെണ്‍കുട്ടി സാറ, പടന്നയിലെ ഡോ.പി.കെ ഇജാസ്, ഭാര്യ പടന്നക്കാട് സ്വദേശിനി ഡോ.ജസീല, ഇവരുടെ രണ്ട് വയസുള്ള ആണ്‍കുട്ടി. സഹോദരന് പി.കെ ശിഹാസ്, ഭാര്യ മംഗളുരു ഉള്ളാള്‍ സ്വദേശിനി അജ്മല, തൃക്കരിപ്പൂര്‍ മൈതാനിയിലെ മുഹമ്മദ് മന്‍ഷാദ്, തൃക്കരിപ്പൂരിലെ കെ.വി.പി മര്വാന്, പടന്ന ആശുപത്രിക്ക് സമീപം ഹഫിസുദ്ദീന്‍, പെട്രോള്‍ പമ്പിന് സമീപത്തെ പി.കെ അഷ്ഫാക്ക്, തെക്കെ തൃക്കരിപ്പൂര്‍ മൈതാനിയിലെ ഫിറോസ്, പടന്ന വടക്കെപുറത്തെ മുര്‍ഷിദ് മുഹമ്മദ്, കാവുന്തലയിലെ സാജിദ്, പാലക്കാട് സ്വദേശികളായ ഈസ, യഹിയ ഇവരുടെ ഭാര്യമാരുള്പെടുന്ന സംഘമാണ് സംഘടനയിലേക്ക് ചേക്കേറിയത്. അഫ്ഗാനിലെ തോറബോറ മലനിരകളിലാണ് സംഘം താമസിച്ചിരുന്നത്. ഇവരില്‍ ഹഫീസുദ്ദീന്‍, സാജിദ്, മര്വ്വാന്, പാലക്കാട്ടെ ഈസ എന്നിവര്‍ വിവിധ കാലയളവില്‍ കൊല്ലപെട്ടതായി വിവരം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."