HOME
DETAILS

കായികമേള ബഹിഷ്‌കരിക്കുമെന്ന് സംയുക്ത കായികാധ്യാപക സംഘടന

  
backup
July 30 2017 | 19:07 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%ac%e0%b4%b9%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae

തിരൂരങ്ങാടി: കായികാധ്യാപക തസ്തികാനിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് തസ്തികകള്‍ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കായിക മേള ബഹിഷ്‌കരിക്കുമെന്ന് സംയുക്ത കായികാധ്യാപക സംഘടന അറിയിച്ചു. സര്‍ക്കാരിന് സമര നോട്ടീസ് നല്‍കിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ സ്‌പോട്‌സ് ആന്‍ഡ് ഗെയിംസ് ഉപജില്ലാ സെക്രട്ടറിമാരും തല്‍സ്ഥാനം രാജിവച്ച് കായിക മേളകള്‍ ബഹിഷ്‌കരിക്കും. ജൂലൈ 31 ന് പാലായില്‍ നടക്കുന്ന സംസ്ഥാന അത്‌ലറ്റിക്‌സ് സംഘാടക യോഗം ബഹിഷ്‌കരിച്ചു കൊണ്ട് സമരരൂപങ്ങള്‍ക്ക് തുടക്കം കുറിക്കും. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ആരോഗ്യകായിക വിദ്യഭ്യാസ പരിശീലന പരിപാടി പ്രതിഷേധദിനമായി ആചരിക്കുവാനും എട്ടിന് ജില്ലാ ഡി.ഡി ഓഫിസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്താനും ഒപ്പം എല്ലാ റവന്യൂ ജില്ല, ഉപജില്ലാ സെക്രട്ടറിമാര്‍ രാജിവയ്ക്കുവാനും തീരുമാനിച്ചു.

യു.പി യില്‍ ഏതെങ്കിലും ഒരു സ്‌പെഷ്യലിസ്റ്റ് അധ്യാപക തസ്തിക മാത്രമേ അനുവദിക്കുന്നുള്ളൂ വിദ്യഭ്യാസ അവകാശ നിയമത്തില്‍ കലാകായിക പ്രവൃത്തി പരിചയ വിഷയങ്ങള്‍ കുട്ടിയുടെ അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മറികടക്കാന്‍ എസ്.എസ്.എയിലൂടെ അധ്യാപകരെ താല്‍ക്കാലികമായി നിയമിച്ച് ഒരധ്യാപകനെ നാല് സ്‌കൂളില്‍ ജോലി ചെയ്യിച്ചു കൊണ്ട് കേന്ദ്രഫണ്ട് ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രമോഷന്‍ സാധ്യതകളും മറ്റാനുകൂല്യങ്ങളുമില്ലാത്ത സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുവാനിരുന്ന മേളകള്‍ ബഹിഷ്‌കരിക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
സമരരൂപങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി 29ന് എറണാകുളം അധ്യാപക ഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി.എസ്.പി.ഇ.ടി.എ സംസ്ഥാന പ്രസിഡന്റ് റെജി ഇട്ടൂപ്പ് അധ്യക്ഷനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago