HOME
DETAILS

താനൂര്‍ അഞ്ചുടി മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് ജനറല്‍ബോഡിയെ ചൊല്ലി സംഘര്‍ഷം

  
backup
July 30 2017 | 19:07 PM

%e0%b4%a4%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b9%e0%b5%8d%e2%80%8c%e0%b4%af%e0%b4%bf-2

താനൂര്‍: താനൂര്‍ അഞ്ചുടിയില്‍ ജുമാ മസ്ജിദ് ജനറല്‍ ബോഡിയെ ചൊല്ലി സംഘര്‍ഷം. അഞ്ചുടി മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളിയുടെ ജനറല്‍ ബോഡി ചേരുന്നതിനെ സംബന്ധിച്ചുണ്ടായ വാക്കേറ്റമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. കാലങ്ങളായി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ ജുമുഅത്ത് പള്ളിയുടെ ജനറല്‍ ബോഡിയോഗം നടത്താന്‍ തീരുമാനിച്ചത് കഴിഞ്ഞ 28 നായിരുന്നു. കമ്മിറ്റി അംഗങ്ങളില്‍ 97 ശതമാനവും സമസ്തയുടെ അനുഭാവികളുമാണ്. എന്നാല്‍ പള്ളിയുടെ മാസാന്ത വരുമാനവും മറ്റും പിരിച്ചെടുക്കാന്‍ പള്ളി ഭാരവാഹികള്‍ ഏല്‍പിച്ചത് കാന്തപുരം വിഭാഗം അനുകൂലിയായ പള്ളിയിലെ തന്നെ മുക്രിയെയാണ്. ജറല്‍ ബോഡിയില്‍ വരവു ചെലവു കണക്കുകള്‍ വായിക്കേണ്ടതിനാല്‍ മാസാന്ത വരിസംഖ്യയുടെയും മറ്റും കണക്കുകകള്‍ കമ്മിറ്റിയെ ഏല്‍പിക്കാന്‍ സെക്രട്ടറി മുക്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ജനറല്‍ ബോഡി ചേരേണ്ട ദിവസം കണക്കുകള്‍ സമര്‍പ്പിക്കാതെ ഇയാള്‍ മുങ്ങുകയായിരുന്നു. ഈ കണക്കുകള്‍ ഇല്ലാതെ യോഗം നടത്താന്‍ കഴിയില്ലെന്നു കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചപ്പോള്‍ അതില്ലാതെ ജനറല്‍ ബോഡിനടത്തണമെന്നു പറഞ്ഞു കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ സി.പി.എമ്മിനെ കൂട്ടുപിടിച്ചു അക്രമം നടത്തുകയായിരുന്നു.

പള്ളിയോട് ചേര്‍ന്ന മദ്‌റസയിലായിരുന്നു സംഘര്‍ഷം. കസേരകളും ബെഞ്ചിന്റെ കാലുകളുമുപയോഗിച്ചായിരുന്നു അക്രമം. സംഭവമറിഞ്ഞെത്തിയ പോലിസ് അക്രമികള്‍ പിരിഞ്ഞ് പോവാത്തതിനെ തുടര്‍ന്നു ലാത്തി വീശുകയായിരുന്നു. സംഭവത്തില്‍ കുട്യാന്റെ പുരക്കല്‍ മുജീബ്, മൂസക്കാനകത്ത് ഹനീഫ, കുപ്പന്റ പുരക്കല്‍ റഫീഖ്, ഏനിന്റെ പുരക്കല്‍ മുസ്തഫ, ഏനിന്റെപുരക്കല്‍ ഷംസു എന്നിവര്‍ക്കു പരുക്കേറ്റു.
പരിക്കേറ്റവരെ തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുടി മഹല്ല് പൂര്‍ണമായും സമസ്തയുടെ നിയന്ത്രണത്തിലായതിനാല്‍ വരി സംഖ്യയും മറ്റും തരാതെ മഹല്ലിനോട് സഹകരിക്കാത്തവര്‍ മഹല്ലിലുണ്ടെന്നു പള്ളി ഭാരവാഹികള്‍ പറയുന്നു. വരിസംഖ്യയുടെ കണക്കു വായിച്ചാല്‍ സഹകരിക്കാത്തവര്‍ ആരാണെന്നു തിരിച്ചറിയുമെന്നതിനാലാണു പള്ളി മുക്രി അന്നേ ദിവസം കടന്നു കളഞ്ഞതെന്നാണു മഹല്ലുനിവാസികളുടെ ആരോപണം. എന്നാല്‍ കമ്മിറ്റിക്കാര്‍ അഴിമതി നടത്തിയെന്ന രീതിയില്‍ വന്ന വാര്‍ത്തകല്‍ അടിസ്ഥാന രഹിതമാണെന്നും അക്രമികള്‍ക്കെതിരേ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  15 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  23 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago