ഗുജറാത്ത് വൈബ്രന്റ് ഉച്ചകോടി; അമേരിക്ക പിന്‍മാറി
അഹമ്മദാബാദ്: വിവിധ രാജ്യങ്ങളുമായി സഹകരിച്ചു ഗുജറാത്ത് സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത് വൈബ്രന്റ് ഉച്ചകോടിയില്‍നിന്ന് അമേരിക്ക പിന്‍മാറി. അടുത്ത വര്‍ഷം ജനുവരി 18 മുതല്‍ 20 വരെ നടക്കുന്ന ഉച്ചകോടിയില്‍ ജപ്പാന്‍, കാനഡ എന്നിവയടക്കം 10 രാജ്യങ്ങള്‍ പങ്കെടുക്കും.
ഉച്ചകോടിയുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് അമേരിക്ക ഒഴിവായതായി സംസ്ഥാന വ്യവസായ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനായി 2017 ഒക്ടോബറില്‍ ന്യൂയോര്‍ക്ക്, ചിക്കാഗോ, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ റോഡ് ഷോ നടത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടു സംസ്ഥാന ചീഫ് സെക്രട്ടറി അരവിന്ദ് അഗര്‍വാള്‍ അമേരിക്കയില്‍ ഉന്നതതല ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍, ഇപ്പോഴാണ് ഉച്ചകോടിയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതായി അറിയിച്ചത്. പിന്‍വാങ്ങുന്നതിനുള്ള കാരണം അമേരിക്ക വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."