HOME
DETAILS
MAL
സ്റ്റേഡിയം വിഷയത്തില്‍ നഗരസഭാ നിലപാട്; എം.എസ്.എഫ് പ്രതിഷേധ മാരത്തണ്‍ നടത്തി
backup
August 07 2016 | 22:08 PM
തിരൂര്‍: രാജീവ്ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം വിഷയത്തില്‍ നഗരസഭയുടെ നിലപാടിനെ ചോദ്യം ചെയ്ത് എം.എസ്.എഫിന്റെ പ്രതിഷേധ മാരത്തോണ്‍. സ്റ്റേഡിയം പരിസരത്ത് നിന്ന് മുനിസിപ്പല്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എ.കെ സൈതാലിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്ത മാരത്തോണ്‍ ബസ് സ്റ്റാന്‍ഡ് പരിസരം വരെ നീണ്ടു. തിരൂരിലെ പുതുതലമുറയുടെ സൗകര്യങ്ങളെ ഇല്ലാതാക്കിയാണ് നഗരസഭ രാഷ്ട്രീയം കളിക്കുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നവീകരിച്ച സ്റ്റേഡിയം ഏറ്റെടുക്കാതെ മുന്നോട്ടുപോകാന്‍ നഗരസഭയെ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. വി മന്‍സൂറലി, കെ.കെ റിയാസ്, ഖമറുസ്സമാന് മൂര്‍ക്കത്ത്, ജൗഹര്‍ കുറുക്കോളി, കെ അബ്ദുറഹിമാന്, ഉനൈസ്, താജുദ്ദീന് പല്ലാര്‍, എ.കെ മുസമ്മില്‍, കെ.വി റഷാദ്, ഷെഫീഖ് എടയത്ത്, ജാബിര്‍ ടി.പി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."