മദ്യനയം: സത്യഗ്രഹസമരത്തില്‍ ലഹരി നിര്‍മാര്‍ജന സമിതി പങ്കാളിയാകും
പുത്തനത്താണി: മദ്യനിരേധനം ലക്ഷ്യംവച്ച് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടണ്ടുവന്ന മദ്യനയം അട്ടിമറിച്ചു നാടുനീളെ മദ്യഷാപ്പുകള്‍ തുറക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നീക്കത്തിനെതിരേ അടുത്ത മാസം അഞ്ചു മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യഗ്രഹസമരത്തില്‍ പങ്കെടുക്കാന്‍ ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
മദ്യശാലകള്‍ അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം പുനസ്ഥാപിക്കണമെന്ന ആവശ്യമാണ് സമരം മുന്നോട്ട് വയ്ക്കുന്നത്. വര്‍ക്കിങ് പ്രസിഡന്റ് പി.എം.കെ കാഞ്ഞിയൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ കുഞ്ഞികോമു മാസ്റ്റര്‍ അധ്യക്ഷനായി. മദ്യവിരുദ്ധസമിതി സംസ്ഥാന കണ്‍വീനര്‍ പി.പി.എ അസീസ് വിഷയാതരണം നടത്തി.
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്പാടന്, സൊറാബ് കൊടക്കാടന്‍, ഫൈസല്‍ ഒതായി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."