HOME
DETAILS
MAL
ബനാത്ത്വാല പൊളിറ്റിക്കല്‍ സ്കൂള്‍ തുടങ്ങി
backup
July 30 2017 | 19:07 PM
തിരൂര്‍: മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി.എം ബനാത്ത്വാല മെമ്മോറിയല്‍ സ്കൂള്‍ ഫോര്‍ പൊളിറ്റിക്കല്‍ ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ് എന്ന പേരില്‍ തുടങ്ങിയ രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങി. അബ്ദുറഹ്മാന് രണ്ടത്താണി ചെയ്തു. മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് കീഴേടത്തില്‍ ഇബ്രാഹിം ഹാജി അധ്യക്ഷനായി. ശാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. എ.കെ സൈതാലിക്കുട്ടി, വി മന്‍സൂറലി, പി.കെ.കെ തങ്ങള്‍, നൗഷാദ് എന്ന കുഞ്ഞിപ്പ, കണ്ടാത്ത് കുഞ്ഞിപ്പ, കെ അബൂബക്കര്‍, സി.എം അലി ഹാജി, എം.എം കുഞ്ഞി ബാവ, വി.പി സൈതലവി ഹാജി, പൂഴിത്തറ യൂസഫ്, അഡ്വ. നസീര്‍ അഹമ്മദ്, കെ.കെ റിയാസ്, വി.പി ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."