HOME
DETAILS

വേണം സൂപ്പര്‍ സ്‌പെഷാലിറ്റി തസ്തികകള്‍

  
backup
November 25 2019 | 20:11 PM

wayanadu-need-super-specialty-center-26-11-2019

 


വയനാട് എന്തേ കേരളത്തിലല്ലേ? 1980 നവംബര്‍ ഒന്നിനാണ് വയനാടിനെ കേരളത്തിലെ 12ാം ജില്ലയായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് അവരെ 'തവിട് കൊടുത്ത് വാങ്ങി'യതു പോലെയാണ് മാറിവന്ന സര്‍ക്കാരുകളുടെ സമീപനം. ഈ ദുരവസ്ഥയ്ക്കും അവഗണനയ്ക്കും അറുതിവരുത്താന്‍ എത്ര ജീവന്‍ ബലികൊടുക്കണം?
വയനാട്ടുകാരുടെ ഇല്ലായ്മയെ സംബന്ധിച്ച് വേദനയുടെ നെടുവീര്‍പ്പിടുമ്പോള്‍ കഴിഞ്ഞ ദിവസവും കവര്‍ന്നെടുത്തു ജീവന്റെ തുടിപ്പിനെ. സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളത്തെ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോഴിക്കോട് എത്താന്‍ മൊബൈല്‍ ഐ.സി.യു ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായില്ല. ആരോഗ്യമേഖലയെ കുറിച്ച് കൊടികുത്തിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഭാവിയുടെ പ്രതീക്ഷയായിരുന്ന 26കാരന്‍ എല്‍സണ്‍ മാര്‍ക്കോസ് ഞായറാഴ്ച അര്‍ധരാത്രി മരണത്തിന് കീഴടങ്ങിയത്. മൊബൈല്‍ ആംബുലന്‍സുണ്ടെങ്കില്‍ ജീവിതത്തിലേക്ക് തിരിച്ച് നടക്കുമായിരുന്ന എല്‍സണും വയനാട്ടിലെ ആരോഗ്യദുരവസ്ഥയുടെ അവസാന രക്തസാക്ഷിയായി മാറി.

എല്ലായിടത്തും പിന്നാക്കം


സംസ്ഥാനത്ത് എല്ലായിടത്തും പിന്നാക്കമാണ് വയനാട്. എന്നാല്‍ മറ്റ് മേഖലകള്‍ പോലെയല്ല ആരോഗ്യം. ആരോഗ്യരംഗത്തെ കണക്കുകള്‍ കേട്ടാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയൊക്കെ ട്രോളുന്ന മലയാളികള്‍ മൂക്കത്ത് വിരല്‍വെച്ച് പോകും. ശിശുമരണനിരക്ക് സംസ്ഥാനത്ത് ആറാണെങ്കില്‍ വയനാട്ടില്‍ എട്ടാണ്. മാതൃമരണനിരക്ക് സംസ്ഥാനത്ത് 40, ജില്ലയില്‍ 60. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ഇത്തരം വികസനസൂചികകളിലെല്ലാം ഈ അന്തരം നിഴലിച്ച് കാണാം. പകര്‍ച്ചവ്യാധികളും മറ്റ് ജില്ലകളെക്കാള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആദിവാസി വിഭാഗങ്ങളുടെ സാന്നിധ്യം, വനഗ്രാമങ്ങളില്‍ നിന്നുള്ള വന്യമൃഗാക്രമണക്കേസുകള്‍, അതിര്‍ത്തി ഗ്രാമങ്ങളുടെ ശോചനീയാവസ്ഥ, തേയിലത്തോട്ടങ്ങളിലെ പാടികളിലെ പ്രശ്‌നങ്ങള്‍ തുടങ്ങി ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥ നീണ്ടുകിടക്കുകയാണ്.
സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സാമ്പത്തികമായി സ്വകാര്യമേഖലയെ ആശ്രയിക്കാന്‍ സാധിക്കാത്തവരാണ് ഭൂരിഭാഗം വയനാട്ടുകാരും. ജില്ലയില്‍ സര്‍ക്കാര്‍മേഖലയില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ളത് മാനന്തവാടി ജില്ലാ ആശുപത്രിയിലും സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും മാത്രമാണ്.
കല്‍പ്പറ്റയില്‍ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും സൗകര്യങ്ങളില്ല. കുട്ടികള്‍ക്ക് ആവശ്യമായ പീഡിയാട്രിക് വെന്റിലേറ്ററും പീഡിയാട്രിക് ഐ.സി.യുവും ഒരു ആശുപത്രിയിലും ഇല്ല. കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ നല്‍കേണ്ട ടെറിഷ്യറി കെയര്‍ സൗകര്യങ്ങള്‍ എവിടെയുമില്ല. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വെന്റിലേറ്റര്‍, ഓക്‌സിജന്‍, എ.വി.ജി. സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ജീവന്‍രക്ഷാ സംവിധാനങ്ങളാണ് ടെറിഷ്യറി കെയറില്‍ ഉള്‍പ്പെടേണ്ടത്. ജില്ലാ ആശുപത്രിയില്‍ മാത്രമാണ് മുതിര്‍ന്നവര്‍ക്കുള്ള ടെറിഷ്യറി കെയര്‍ സംവിധാനവും ഉള്ളൂ.


സൂപ്പര്‍ സ്‌പെഷാലിറ്റി
തസ്തികകളെങ്കിലും അനുവദിക്കണം


മെഡിക്കല്‍ കോളജുകള്‍ മാത്രം കേന്ദ്രീകരിച്ച് സൂപ്പര്‍ സ്‌പെഷാലിറ്റി തസ്തികകള്‍ അനുവദിക്കുന്ന സംവിധാനമാണ് ആരോഗ്യവകുപ്പ് പിന്തുടരുന്നത്. അതിന്റെ പരിണിത ഫലമെന്നോണം ജില്ലയില്‍ ഒരു സൂപ്പര്‍ സ്‌പെഷാലിറ്റി തസ്തികയും ഇല്ല. നല്ലൂര്‍നാട് ഗവ. കാന്‍സര്‍ സെന്ററിലെ അര്‍ബുദവിഭാഗം മാത്രമാണ് ഈ ഗണത്തില്‍ ഉള്‍പ്പെട്ടത്. ഹൃദ്രോഹം, ന്യൂറോളജി, യൂറോളജി, നെഫ്രോളജി തുടങ്ങി ഒരു സൂപ്പര്‍ സ്‌പെഷാലിറ്റിയും ഇല്ല. ഗുരുതരകേസുകള്‍ വന്നാല്‍ മൂന്ന് മണിക്കൂറോളം ചുരുങ്ങിയ യാത്രാദൂരമുള്ള കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുക എന്നത് മാത്രമാണ് ജില്ലാ ആശുപത്രിക്ക് മുമ്പിലുമുള്ള പ്രതിവിധി.
ഈയൊരു ദുരവസ്ഥയ്ക്ക് പരിഹാരമെന്നത് സൂപ്പര്‍ സ്‌പെഷാലിറ്റി തസ്തികകളെങ്കിലും ജില്ലയില്‍ അനുവദിക്കുകയെന്നതാണ്. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുന്നതിനായി കാത്തിരിക്കുന്നതിന് മുന്‍പ് ഈ തസ്തികകള്‍ അനുവദിച്ച് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കിയെങ്കില്‍ മാത്രമെ വയനാട് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാവൂ.

(നാളെ: തറക്കല്ലുകള്‍ കഥ പറയുമ്പോള്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  38 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  43 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago