HOME
DETAILS
MAL
അടിയന്തിരയോഗം ചേര്‍ന്ന് നടപടി സ്വീകരിക്കണം: ഹൈവേ കൂട്ടായ്മ
backup
August 07 2016 | 22:08 PM
ചങ്ങരംകുളം: സംസ്ഥാന പാതയില്‍ വര്‍ധിച്ചുവരുന്നു വാഹനപകടങ്ങളും മരണങ്ങളും നിത്യസംഭവമായിരിക്കെ അധികൃതര്‍ അനാസ്ഥ വെടിയണമെന്നും ആ.ര്‍.ടി.ഒ, ഹൈവേ പൊലിസ് , ലോക്കല്‍ പൊലിസ്, പി.ഡബ്ല്യു.ഡി, റവന്യൂ, പഞ്ചായത്ത് എന്നീ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം ചേര്‍ന്ന് ചൂണ്ടല്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലെ കാലങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന അപകടങ്ങള്‍ക്ക് അറുതിവരുത്താന്‍ അധികാരികള്‍ തയാറാവണമെന്നും ചങ്ങരംകുളം ഹൈവേ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
അധികൃതരുടെ ഈ അനാസ്ഥ അംഗീകരിക്കാനാവില്ല. നടപടികള്‍ സ്വീകരിക്കാത്ത പക്ഷം സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഷംസീര്‍ മണാളത്ത് അധ്യക്ഷനായി. ജംഷിദ്, അഷറഫ് ആലംങ്കോട്, ബിന്‍ജാസ് മാന്തടം, ജാസിര്‍ തെങ്ങില്‍ അജ്മല്‍ കെ. ലത്തീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."