HOME
DETAILS
MAL
വൃദ്ധസദനത്തില്‍ ഫ്രൂട്ട്സ് ഡേ ആഘോഷിച്ച് വിദ്യാര്‍ഥികള്‍
backup
July 30 2017 | 19:07 PM
എടപ്പാള്‍: വിദ്യാര്‍ഥികളില്‍ പഴങ്ങളുടെ പേരുകളും അവയുടെ ഉപയോഗങ്ങളും ഗുണങ്ങളും പഠിപ്പിക്കുന്നതിന് വേണ്ടി കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ കാംരസിലെ മോണ്ടിസോറി സ്കൂള്‍ ഫ്രൂട്ട്സ് ഡേ സംഘടിപ്പിച്ചു.
വ്യത്യസ്ത പഴങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഒരു ക്ലാസില്‍ പ്രതീകാത്മക ഫ്രൂട്ട് കട ഒരുക്കിയുമാണ് ഫ്രൂട്സ് ഡേ ആഘോഷിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും കൂടി ശേഖരിച്ച പഴവര്‍ഗങ്ങള്‍ തവനൂര്‍ വൃദ്ധസദനത്തിലെ എഴുപത്തഞ്ചോളം അന്തേവാസികള്‍ക്കൊപ്പം പങ്കുവെച്ച് കഴിച്ചാണ് മോണ്ടിസോറിയിലെ പിഞ്ചു കുരുന്നുകള്‍ ആഘോഷം പൂര്‍ത്തിയാക്കിയത്. മോണ്ടിസോറി പ്രിന്‍സിപ്പല്‍ ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അധ്യാപിക ദേവി ടീച്ചര്‍ അധ്യക്ഷയായി. എം ജലീല, ദാനി മുഹമ്മദ്, സുമ വിജയന്, രൂപ ലക്ഷ്മി, വി.വി ശംസുദ്ദീന്‍, കരീം കൂരട, രാധാ മേനോന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."